മണ്ണഞ്ചേരിയിൽ ഹോം സ്റ്റേയിൽ ഗ്രേഡ് എസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി. കളമശ്ശേരി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കഞ്ഞിക്കുഴി പടന്നയിൽ സ്വദേശി അജയ് സരസനാണ്(54) മരിച്ചത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മണ്ണഞ്ചേരി പൊലീസ് തുടർനടപടികൾ ആരംഭിച്ചു.
ഹോം സ്റ്റേയിൽ ഗ്രേഡ് എസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

