പരിശീലകന് ഗ്രഹാം പോട്ടറെ പുറത്താക്കി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് വെസ്റ്റ് ഹാം. എട്ട് മാസം മുമ്പാണ് പോട്ടര്‍ വെസ്റ്റ് ഹാം പരിശീലകനായെത്തുന്നത്. എന്നാല്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് പോട്ടറെ പുറത്താക്കുകയായിരുന്നു. അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമുള്ള വെസ്റ്റ് ഹാം നിലവിൽ 19-ാം സ്ഥാനത്തും ലീഗ് പോയിന്റ് പട്ടികയിൽ തരംതാഴ്ത്തൽ ഭീഷണിയിലുമാണ്. അവസാന മത്സരത്തില്‍ ക്രിസ്റ്റൽ പാലസിനോട് വെസ്റ്റ് ഹാം 1–2 ന്റെ ദയനീയ തോൽവി ഏറ്റുവാങ്ങിയിരുന്നു. അസിസ്റ്റന്റ് കോച്ച് ബ്രൂണോ സാൾട്ടർ, ഫസ്റ്റ് ടീം പരിശീലകരായ ബില്ലി റീഡ്, നാർസിസ് പെലാച്ച്, ലീഡ് ഗോൾകീപ്പർ കോച്ച് കാസ്പർ അങ്കർഗ്രെൻ, ഗോൾകീപ്പർ കോച്ച് ലിനസ് കണ്ടോലിൻ എന്നിവരുടെ പുറത്താക്കലും ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ക്ലബ്ബ് സ്ഥിരീകരിച്ചു.
ഗ്രഹാം പോട്ടറെ പുറത്താക്കി വെസ്റ്റ് ഹാം

