23 January 2026, Friday

ഗ്രഹാം പോട്ടറെ പുറത്താക്കി വെസ്റ്റ് ഹാം

Janayugom Webdesk
ലണ്ടന്‍
September 27, 2025 9:59 pm

പരിശീലക­ന്‍ ഗ്ര­ഹാം പോട്ടറെ പുറത്താ­ക്കി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് വെസ്റ്റ് ഹാം. എട്ട് മാസം മുമ്പാണ് പോട്ടര്‍ വെസ്റ്റ് ഹാം പരിശീലകനായെത്തുന്നത്. എന്നാല്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് പോട്ടറെ പുറത്താക്കുകയായിരുന്നു. അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമുള്ള വെസ്റ്റ് ഹാം നിലവിൽ 19-ാം സ്ഥാനത്തും ലീഗ് പോയിന്റ് പട്ടികയിൽ തരംതാഴ്ത്തൽ ഭീഷണിയിലുമാണ്. അവസാന മത്സരത്തില്‍ ക്രിസ്റ്റൽ പാലസിനോട് വെസ്റ്റ് ഹാം 1–2 ന്റെ ദയനീയ തോൽവി ഏറ്റുവാങ്ങിയിരുന്നു. അസിസ്റ്റന്റ് കോച്ച് ബ്രൂണോ സാൾട്ടർ, ഫസ്റ്റ് ടീം പരിശീലകരായ ബില്ലി റീഡ്, നാർസിസ് പെലാച്ച്, ലീഡ് ഗോൾകീപ്പർ കോച്ച് കാസ്പർ അങ്കർഗ്രെൻ, ഗോൾകീപ്പർ കോച്ച് ലിനസ് കണ്ടോലിൻ എന്നിവരുടെ പുറത്താക്കലും ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ക്ലബ്ബ് സ്ഥിരീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.