പ്രീമിയർ ലീഗ് ക്ലബുകളുടെ മുൻ പരിശീലകനായിരുന്ന ഗ്രഹാം പോട്ടർ സ്വീഡിഷ് ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകനായി ചുമതലയേറ്റു. മാർച്ച് വരെ നീളുന്ന താത്കാലിക കരാറാണ് പോട്ടർ ഒപ്പുവെച്ചിരിക്കുന്നത്. ഈ സീസണിന്റെ തുടക്കത്തിൽ പ്രീമിയർ ലീഗ് ക്ലബ് വെസ്റ്റ്ഹാമിന്റെ പരിശീലകനായി ചുമതലയേറ്റ പോട്ടറെ, ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. ബ്രൈറ്റൺ, ചെൽസി തുടങ്ങി വമ്പൻ ക്ലബുകളെ പരിശീലിപ്പിച്ച പരിചയസമ്പത്തുള്ള പോട്ടർ, ഒരു ദേശീയ ടീമിന്റെ പരിശീലകനാവുന്നത് ഇത് ആദ്യമായാണ്. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മോശം പ്രകടനത്തെ തുടർന്നാണ് സ്വീഡൻ മുൻ പരിശീലകൻ ജോൺ ഡാലിനെ പുറത്താക്കിയത്. നിലവിൽ കളിച്ച നാല് മത്സരങ്ങളിൽ മൂന്നിലും തോറ്റ ടീമിന്റെ ലോകകപ്പ് മോഹങ്ങൾ സജീവമാക്കുക എന്നതാവും പോട്ടറിന് മുന്നിലുള്ള പ്രധാന ദൗത്യം.
സ്വീഡിഷ് ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകനായി ചുമതലയേറ്റ് ഗ്രഹാം പോട്ടർ; ലോകകപ്പ് യോഗ്യതയാണ് പ്രധാന ദൗത്യം

