കരിങ്കടല്‍ സുരക്ഷ, ധാന്യകരാര്‍ എന്നിവയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാറ്റോ-ഉക്രെയ‍്ന്‍ കൗണ്‍സില്‍ യോഗം ചേരണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി. ഇക്കാര്യം നാറ്റോ തലവന്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗിനെ അറിയിച്ചതായും സെലന്‍സ്കി പറഞ്ഞു. നാറ്റോ- ഉക്രെയ‍്ന്‍ കൗണ്‍സിലിന് വിഷയത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്താനാകുമെന്നും സെലന്‍സ്കി വ്യക്തമാക്കി. അടുത്ത ദിവസങ്ങളില്‍ യോഗം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, നാറ്റോ ഇത്തരമൊരു നിര്‍ദേശം അംഗീകരിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. റഷ്യ കരാറില്‍ നിന്ന് പിന്മാറിയതിനു ശേഷം ധാന്യവിലയിലുണ്ടായ വര്‍ധനവ് ദശലക്ഷക്കണക്കിന് ആളുകളെ പട്ടിണിയിലേക്ക് തള്ളിവിട്ടതായി ഐക്യരാഷ്ട്രസഭ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
English Summary: Grain deal: Zelensky calls for NATO-Ukraine Council meeting
You may also like this video;