കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ചാക്കോയുടെ ചെറുമകൾ കാട്ടുപോത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. രണ്ടര വയസുകാരി ഹന്നയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. കാട്ടുപോത്ത് പാഞ്ഞെത്തുന്നതിന് തൊട്ടു മുൻപു വരെ മുറ്റത്തിരുന്ന് കളിക്കുകയായിരുന്നു കുട്ടി. കുഞ്ഞ് കയറിപ്പോയതിന് തൊട്ടുപിന്നാലെ പോത്ത് മുറ്റത്തേക്ക് പാഞ്ഞെത്തി തിണ്ണയിൽ ചായകുടിച്ച് പത്രവും വായിച്ച് ഇരുന്ന ചാക്കോയെ കുത്തി കൊലപ്പെടുത്തിയത്.
അതിനിടെ കാട്ടുപോത്തിന്റെ ആക്രമണഭീതിയിലാണ് കണമല. ഇന്നലെ മാത്രം രണ്ട് പേരാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അതേസമയം അക്രമകാരിയായ കാട്ടുപോത്തിനെ വെടിവച്ച് കൊല്ലില്ലെന്ന് വനം വകുപ്പ് അറിയിച്ചു. കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ പ്രത്യേക അനുമതി വേണം. നിലവില്‍ കാട്ടുപോത്തിനെ മയക്കുവെടിവെക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. കാട്ടുപോത്ത് കാടിന് പുറത്തെത്തിയാൽ വെടിവച്ചുകൊല്ലാൻ ഇന്നലെ ജില്ലാ കളക്ടർ അനുമതി നൽകിയിരുന്നു. കാട്ടുപോത്ത് ഉള്‍വനത്തിലേക്ക് പോയില്ലെങ്കില്‍ ഇനിയും ആക്രമണത്തിന് സാധ്യതയുണ്ടെന്നും നിലവില്‍ ജനവാസ മേഖലയിലാണ് പോത്തുള്ളതെന്നും ജനം പരിഭ്രാന്തിയിലാണെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.
കോട്ടയം എരുമേലി കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ട് പേരാണ് മരിച്ചത്. പുറത്തേല്‍ ചാക്കോച്ചന്‍ (65), പ്ലാവനാക്കുഴിയില്‍ തോമസ് (60) എന്നിവരാണ് മരിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ തോമസ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. കൊല്ലം ഇടമുളക്കലില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊടിഞ്ഞല്‍ സ്വദേശി സാമുവല്‍ വര്‍ഗീസ് (60) ആണ് മരിച്ചത്.
English Summary; Grandfather and granddaughter were in the yard while wild buffalo attack
You may also like this video