Site iconSite icon Janayugom Online

മുത്തശ്ശന്‍മാര്‍ അമ്പതാം വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളായി വീണ്ടും സ്‌കൂളില്‍

സ്‌കൂളില്‍ പഠിച്ചിറങ്ങിയതിന്റെ അമ്പതാം വര്‍ഷത്തില്‍ അവര്‍ വീണ്ടും സ്‌കൂളില്‍ ഒന്നിച്ചു കൂടി. എടത്വ സെന്റ് അലോഷ്യസ് ഹൈസ്‌കൂള്‍ 1973–74 എസ്എസ്എല്‍സി ബാച്ചുകാരാണ് അമ്പതു വര്‍ഷത്തിന് ശേഷം വീണ്ടും മാതൃ കലാലയത്തില്‍ ഒത്തുചേര്‍ന്നത്. ഇവരുടെ ഗോള്‍ഡന്‍ ജൂബിലി സംഗമം മാനേജര്‍ ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ ഉദ്ഘാടനം ചെയ്തു. ബാച്ചുകാരനായ ഫാ. വര്‍ഗീസ് പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. സംഗമത്തിന്റെ ഓര്‍മ്മക്കായി സ്‌കൂളിന് നല്‍കിയ രണ്ട് ലാപ്ടോപ്പും, എസ്എസ്എല്‍സിക്ക് ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കുന്ന രണ്ട് പേര്‍ക്ക് നല്‍കാനുള്ള ക്യാഷ് അവാര്‍ഡ് തുകയും മാനേജര്‍ ഏറ്റുവാങ്ങി. മുന്‍ പ്രധാന അധ്യാപകന്‍ ടോം ജെ കൂട്ടക്കര സംസാരിച്ചു. ക്ലാസ് അധ്യാപകരായിരുന്നവരെയും രോഗശയ്യയില്‍ ആയ സഹപാഠികളെയും ഭവനങ്ങളില്‍ എത്തി ആദരിക്കുകയും ചെയ്തു. വീണ്ടും ഒന്നിച്ച് കൂടണമെന്ന തീരുമാനത്തോടെയാണ് പരസ്പരം അവര്‍ യാത്രപറഞ്ഞ് പിരിഞ്ഞത്.

Exit mobile version