Site iconSite icon Janayugom Online

ഗ്രന്ഥശാല ബാലവേദി വാർഷികം

പൂജപ്പുര യുവജന സമാജം ഗ്രന്ഥശാല ബാലവേദി വാർഷികം കവി വിനോദ് വെള്ളായണി ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡൻറ് അഭിജിത്ത് പ്രദീപ് അധ്യക്ഷനായി. കവി സിന്ധു വാസുദേവൻ സർഗോത്സവ പ്രതിഭകളെ ആദരിച്ചു. കഥാകൃത്ത് പൂജപ്പുര എസ് ശ്രീകുമാർ മികച്ച ബാലവേദി പ്രവർത്തകർക്ക് ഉപഹാരം നൽകി. 

ഗ്രന്ഥശാല പ്രസിഡൻറ് ജി രാധാകൃഷ്ണൻ, സെക്രട്ടറി പി ഗോപകുമാർ, സാഹിത്യകാരി യമുനാ അനിൽ, എ എം സിയാര എന്നിവർ സംസാരിച്ചു. അഭിജിത് പ്രദീപ് (പ്രസിഡൻറ്) എ എം സിയാര (സെക്രട്ടറി) സീതാലക്ഷ്മി (വൈസ് പ്രസിഡന്റ്), ലക്ഷ്മി പി ആർ (ജോയിന്റ് സെക്രട്ടറി) എന്നിവർ ഭാരവാഹികളായ 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

Exit mobile version