Site icon Janayugom Online

കൃതജ്ഞത

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വേര്‍പാട് പാര്‍ട്ടിയെ സംബന്ധിച്ച് നികത്താനാകാത്ത നഷ്ടമാണ്. മരണവിവരം അറിഞ്ഞത് മുതൽ വിവിധ ഇടങ്ങളിലെത്തി അനേകായിരങ്ങളാണ് ഞങ്ങളുടെയും സഖാവ് കാനത്തിന്റെ കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേര്‍ന്നത്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഡോ. കെ നാരായണ, കേന്ദ്ര- സംസ്ഥാന മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ, മറ്റ് ജനപ്രതിനിധികൾ, സിപിഐ കർണാടക, തമിഴ്‌നാട് നേതാക്കൾ, കേരളത്തിലെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, സാമൂഹിക സാംസ്കാരിക കലാ-സാഹിത്യ രംഗങ്ങളിലെ പ്രമുഖർ, മത‑സാമുദായിക സംഘടനകളുടെ നേതൃരംഗത്ത് പ്രവർത്തിക്കുന്നവർ, ആധ്യാത്മിക മേഖലകളിലെ ബഹുമാന്യ വ്യക്തിത്വങ്ങൾ, മാധ്യമസ്ഥാപന മേധാവികൾ, മാധ്യമ പ്രവർത്തകർ, തൊഴിലാളികളും കർഷകരുമടങ്ങുന്ന ആയിരക്കണക്കിന് ജനങ്ങള്‍ എന്നിങ്ങനെ അന്തിമോപചാരം അർപ്പിക്കാനെത്തി. എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നു.

കാനത്തെ ചികിത്സിച്ച കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍, വിലാപയാത്രക്കായി പ്രത്യേകമായി ബസ് തയ്യാറാക്കിത്തന്ന കെഎസ്ആർടിസി, സംസ്കാര ചടങ്ങുകളുൾപ്പെടെയുള്ളയിടങ്ങളിൽ ക്രമീകരണങ്ങൾ ചെയ്തു തന്ന പൊലീസ്, വാർത്തകൾ ജനങ്ങളിലെത്തിച്ച മാധ്യമങ്ങൾ എന്നിവരുടെയെല്ലാം സേവനം പ്രത്യേകം സ്മരിക്കുന്നു.

സിപിഐ
സംസ്ഥാന കൗണ്‍സില്‍

Exit mobile version