Site iconSite icon Janayugom Online

ഹനുമാന്‍ കുരങ്ങ് പാളയത്തെ പുളിമരത്തില്‍; പിടികൂടാൻ ശ്രമം

തിരുവനന്തപുരം മൃഗശാലയിൽ നിന്നും ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി. പാളയം പിഎംജിയിലെ മസ്ക്കറ്റ് ഹോട്ടലിന്സമീപത്തെ പുളമരിത്തിലാണ് കുരങ്ങിനെ കണ്ടെത്തിയത്. കുരങ്ങിനെ പിടികൂടാനുള്ള ശ്രമങ്ങളുമായി മൃഗശാല ജീവനക്കാരും സമീപത്തുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് ഹനുമാൻ കുരങ്ങ് മൃഗശാലയിൽനിന്നു ചാടിപ്പോയത്. തിരുപ്പതി ശ്രീവെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽനിന്നു കൊണ്ടുവന്ന ഹനുമാൻ കുരങ്ങുകളില‍െ പെൺകുരങ്ങാണിത്. പെൺകുരങ്ങിനൊപ്പം ഒരു ആൺ കുരങ്ങിനെയും സുവോളജിക്കൽ പാർക്കിൽനിന്ന് എത്തിച്ചിരുന്നു. ഇവയെ കഴിഞ്ഞ വ്യാഴാഴ്ച തുറന്ന കൂട്ടിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നതിനിടയിലാണു പെൺകുരങ്ങ് ചാടിപ്പോയത്.

Eng­lish Sum­ma­ry: Gray lan­gur mon­key found in palayam
You may also like this video

Exit mobile version