മടങ്ങിവരവ് ഗംഭീരമാക്കി സുനില്‍ ഛേത്രി. അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ മാലദ്വീപിനെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ വിജയം നേടിയത്. വിരമിക്കല്‍ പിന്‍വലിച്ച് നീല ജേഴ്സി വീണ്ടുമണിഞ്ഞ ഛേത്രി 76-ാം മിനിറ്റില്‍ ഗോള്‍ നേടിയാണ് തിരിച്ചുവരവ് ഗംഭീരമാക്കിയത്. 34-ാം മിനിറ്റില്‍ രാഹുല്‍ ബൊക്കെ, 66-ാം മിനിറ്റില്‍ ലിസ്റ്റണ്‍ കോളാക്കോ എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്കോറര്‍മാര്‍. ഒരു ജയം പോലുമില്ലാത്ത 2024 കലണ്ടർ വർഷത്തിന് ശേഷമാണ് 2025ലെ ജയത്തോടെയുള്ള തുടക്കം.
ഛേത്രിക്കും ഇന്ത്യക്കും ഗംഭീര തിരിച്ചുവരവ്

