Site iconSite icon Janayugom Online

പച്ചതേങ്ങ സംഭരണം അഞ്ച് മുതൽ: കൃഷിമന്ത്രി പി പ്രസാദ്

കേരളത്തിന്റെ വടക്കൻ മേഖലകളിൽ നാളികേരത്തിന് വിലയിടിവ് ഉണ്ടായ സാഹചര്യത്തിൽ സംസ്ഥാനത്ത് ജനുവരി അഞ്ച് മുതൽ കർഷകരിൽനിന്ന് പച്ചത്തേങ്ങ സംഭരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. നാളികേരത്തിന്റെ വിലയിടിവിന്റെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.സംസ്ഥാനത്ത് കിലോയ്ക്ക് 32 രൂപ പച്ചത്തേങ്ങയ്ക്ക് നിശ്ചയിച്ചിട്ടുള്ളതാണ്. നാഫെഡ് മുഖേനെയുള്ള സംഭരണം ദ്രുതഗതിയിലാക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും.

കേരഫെഡ്, നാളികേര വികസന കോർപ്പറേഷൻ, കേരഗ്രാമം പദ്ധതി പ്രകാരം രൂപീകരിച്ച പഞ്ചായത്ത് തല സമിതികൾ, സഹകരണസംഘങ്ങൾ തുടങ്ങിയവരെ സജ്ജമാക്കി സംഭരണം വേഗത്തിലാക്കുന്നതിന് കൃഷിവകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. തിരുവനന്തപുരത്ത് കൃഷി വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാർഷികോൽപാദന കമ്മീഷണർ ടിങ്കു ബിസ്വാൾ, കൃഷിവകുപ്പ് ഡയറക്ടർ ടി വി സുഭാഷ്, കേരള പ്രൈസസ് ബോർഡ് ചെയർമാൻ പി രാജശേഖരൻ, കൃഷി വകുപ്പ് അഡീഷണൽ ഡയറക്ടർ അനില മാത്യു, കേരഫെഡ് മാനേജിംഗ് ഡയറക്ടർ ആർ അശോക്, നാഫെഡ്, നാളികേര വികസന കോർപ്പറേഷൻ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
eng­lish sum­ma­ry; Green Coconut Pro­cure­ment From 5
you may also like this video;

Exit mobile version