Site iconSite icon Janayugom Online

ലോക പരിസ്ഥിതി ദിനം: ആശുപത്രികളിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കും, മന്ത്രി വീണാ ജോർജ്

ആരോഗ്യ സ്ഥാപനങ്ങളിൽ കൃത്യമായി ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കികൊണ്ട് പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിനായുള്ള പദ്ധതി ആസൂത്രണം ചെയ്തുകഴിഞ്ഞതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും പരിസ്ഥിതി സൗഹൃദങ്ങളാക്കുക എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങളും പ്രത്യേക പരിപാടികളും ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി ആരോഗ്യ സ്ഥാപനങ്ങളിൽ മാലിന്യ സംസ്കരണത്തിനും ഊർജ സംരക്ഷണത്തിനും പരിസ്ഥിതി സൗഹൃദങ്ങളായ നിർമ്മാണ പ്രവർത്തനങ്ങൾക്കുമെല്ലാം പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ലോക പരിസ്ഥിതി ദിന സന്ദേശത്തില്‍ മന്ത്രി വ്യക്തമാക്കി.

Eng­lish Sum­ma­ry: Green pro­to­col will be imple­ment­ed in hos­pi­tals, Min­is­ter Veena George
You may also like this video

Exit mobile version