പാറശാല ഷാരോണ്‍ വധക്കേസ് മുഖ്യപ്രതി ഗ്രീഷ്മയെ ജയിലിലേക്ക് മാറ്റി. അണുനാശിനി കുടിച്ച് ആത്മ ഹത്യ ചെയ്യാൻ ശ്രമിച്ച ഗ്രീഷ്മ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ചികിത്സയിലായിരുന്നു. ഇവിടുന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷമാണ് അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്.
ഡിവൈഎസ്പി ഓഫിസിന് പുറത്തെ ശുചിമുറിയില്‍ വച്ച് അണുനാശിനി കുടിച്ചാണ് ഗ്രീഷ്മ ആത്മ ഹത്യ ചെയ്യാൻ ശ്രമിച്ചത്. തൊണ്ടയിലും അന്നനാളത്തിലും മുറിവുണ്ടായതിനെത്തുടര്‍ന്ന് ഗ്രീഷ്മയെ ഐസിയുവിലാണ് പ്രവേശിപ്പിച്ചിരുന്നത്. പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ പരിശോധനയില്‍ ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഡിസ്ചാര്‍ജ് നല്‍കിയത്. എന്നാല്‍ കസ്റ്റഡി ഒഴിവാക്കാന്‍ ഗ്രീഷ്മ മനപൂര്‍വം ആശുപത്രിയില്‍ തുടരുന്നുവെന്നായിരുന്നു പൊലീസ് ഉള്‍പ്പെടെയുള്ളവരുടെ ആരോപണം.
English Summary: Sharon murder case: Greeshma shifteded to jail
You may also like this video