Site iconSite icon Janayugom Online

കശ്മീരില്‍ ഗ്രനേഡ് ആക്രമണം: നാല് പേര്‍ക്ക് പരിക്ക്

കശ്മീരില്‍ ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് പ്രദേശവാസികള്‍ക്കും പൊലീസ് ഇന്‍സ്പെക്ടര്‍ക്കും പരിക്കേറ്റു. ശ്രീനഗറിലെ ഹരി സിങ് ഹൈ സ്ട്രീറ്റില്‍ ചൊവ്വാഴ്ച വൈകിട്ടോടെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വന്‍ സുരക്ഷ നിലനില്‍ക്കെയാണ് വലിയ തിരക്കുള്ള പ്രദേശത്ത് ആക്രമണം ഉണ്ടായത്. ഇവിടെ വിന്യസിച്ചിരുന്ന സിആര്‍പിഎഫ്, പൊലീസ് സംഘത്തെ ലക്ഷ്യംവച്ച് ഭീകരര്‍ ആക്രണം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പരിക്കേറ്റവരെ എസ്എംഎച്ച്എസ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
eng­lish summary;Grenade attack in Kashmir
you may also like this video;

Exit mobile version