കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ ഇലന്തിലയിൽ കമ്പിവേലിക്ക് സമീപം അഞ്ച് ഗ്രനേഡുകൾ കണ്ടെത്തി. പ്രദേശവാസിയായ ജയകുമാർ പൂജാരിയാണ് ഗ്രനേഡുകള്‍ കണ്ടെത്തിയത്. ഇന്ത്യൻ ആർമിയിൽ നിന്ന് വിരമിച്ച സ്‌പെഷ്യൽ കമ്മിഷൻഡ് ഓഫീസറാണ് പൂജാരി.
ഒരു ഗ്രനേഡ് മഞ്ഞ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിലായിരുന്നു, മറ്റ് നാലെണ്ണം നിലത്ത് ചിതറിക്കിടക്കുകയായിരുന്നതായും അദ്ദേഹം വ്യക്തമാക്കി. പൂജാരി ഉടൻ തന്നെ ഗ്രനേഡുകള്‍ അവിടെ നിന്ന് മാറ്റുകയും പൊലീസിൽ അറിയിക്കുകയും ചെയ്തു. പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൂജാരിയുടെ വീട്ടിലേക്കുള്ള വഴിയിൽ അജ്ഞാതരായ ചിലർ ബോധപൂർവം ഗ്രനേഡുകൾ സ്ഥാപിച്ചതാകാമെന്നും പൊലീസ് സംശയിക്കുന്നു.
english summary: Grenades found in Dakshina Kannada
you may also like this video