Site iconSite icon Janayugom Online

ഗ്രോ വാസു ജയില്‍ മോചിതനായി

മനുഷ്യാവകാശ പ്രവർത്തകന്‍ ഗ്രോ വാസു ജയില്‍മോചിതനായി. 46 ദിവസത്തെ റിമാന്‍ഡിന് ശേഷമാണ് ഗ്രോ വാസുവിനെ കോടതി വെറുതേ വിട്ടത്. കുന്ദമംഗലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചുവെന്ന കേസിൽ വാദം പൂർത്തിയായിരുന്നു. തുടര്‍ന്നാണ് കോടതി വിധി പുറപ്പെടുവിച്ചത്. 

2016ൽ കരുളായി വനമേഖലയിൽ മാവോയിസ്റ്റുകളുടെ ഏറ്റുമുട്ടൽ കൊലപാതകവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിക്ക് മുന്നിൽ സംഘം ചേർന്നുവെന്നും വഴി തടസപ്പെടുത്തിയെന്നുമായിരുന്നു കേസ്. മാവോയിസ്റ്റ് പ്രവര്‍ത്തകരായ കുപ്പുസ്വാമി, അജിത എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ഗ്രോ വാസു പ്രതിഷേധിച്ചത്. ജൂലൈ 29നാണ് ഗ്രോ വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് പിഴയടയ്ക്കാതിരിക്കുകയും കോടതി നടപടിക്രമങ്ങൾ പാലിക്കാൻ തയ്യാറാവാതിരിക്കുകയും ചെയ്തതിന് റിമാൻഡ് ചെയ്യുകയായിരുന്നു. കേസിൽ ഏഴ് സാക്ഷികളെ വിസ്തരിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകനെന്ന നിലയിലായിരുന്നു താന്‍ പ്രതിഷേധിച്ചതെന്നായിരുന്നു വാസു വാദിച്ചത്. കേസിനായി തെളിവുകളോ സാക്ഷികളെയോ ഹാജരാക്കിയിരുന്നില്ല. ഓൺലൈനായാണ് കേസ് പരിഗണിച്ചത്.

Eng­lish Sum­ma­ry: Gro Vasu released from jail

You may also like this video

Exit mobile version