Site icon Janayugom Online

നൃത്തംചെയ്തതിന് പ്രതിശ്രുത വരന്‍ കരണത്തടിച്ചു; അടുത്തദിവസം യുവതി മറ്റൊരാളെ വിവാഹം കഴിച്ചു

വിവാഹത്തലേന്ന്​ നടന്ന സല്‍ക്കാരച്ചടങ്ങില്‍ സംഘടിപ്പിച്ച ഡി.ജെ പാര്‍ട്ടിയില്‍ നൃത്തം ചെയ്തതിന്​ കരണത്തടിച്ച പ്രതിശ്രുത വരനെ ഉപേക്ഷിച്ച്‌​ അടുത്ത ദിവസം യുവതി ബന്ധുവായ യുവാവിനെ വിവാഹം കഴിച്ചു.

കടലൂര്‍ ജില്ലയിലെ പന്‍രുട്ടിയിലാണ്​ കേസിനാസ്പദ സംഭവം നടന്നത്​. ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിലെ എന്‍ജിനീയറായ പെരിയക്കാട്ടുപാളയം സ്വദേശിയായ യുവാവും പന്‍രുട്ടി സ്വദേശിനിയായ യുവതിയും തമ്മിലെ വിവാഹമാണ്​ അപ്രതീക്ഷിതമായ സംഭവത്തോടെ അലസിപ്പിരിഞ്ഞത്​. പന്‍രുട്ടിയില്‍ വിവാഹ സല്‍ക്കാരവും അടുത്ത ദിവസം രാവിലെ കടമ്ബുലിയൂരില്‍ താലികെട്ടും നടത്താനാണ്​ ഇരുവീട്ടുകാരും തീരുമാനിച്ചിരുന്നത്​. എന്നാല്‍ വിവാഹ സല്‍ക്കാരച്ചടങ്ങിനോടനുബന്ധിച്ച്‌​ നടന്ന ഡി.ജെ പാര്‍ട്ടിയില്‍ ബന്ധുവായ യുവാവ്​ വധുവി​ന്‍റെ തോളില്‍ കൈയിട്ട്​ നൃത്തം ചെയ്തതാണ്​ പ്രതിശ്രുത വരന്‍ കുപിതനായത് . 

പ്രകോപിതനായി വരന്‍ വധുനിന്റെ കരണത്തടിക്കുകയായിരുന്നു. ഇതോടെ വധു- വരന്‍മാരുടെ വീട്ടുകാര്‍ തമ്മില്‍ വാക്ക്തര്‍ക്കവും ബഹളവുമായി . തുടര്‍ന്ന്​ അടുത്തദിവസം രാവിലെ വധുവി​ന്റെ വീട്ടുകാര്‍ ബന്ധുവായ യുവാവിനെക്കൊണ്ട്​ പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. വിവാഹത്തിന്​ ഏഴ്​ ലക്ഷം രൂപ ചെലവഴിച്ചതായും ​നഷ്ട​പരിഹാരം ആവശ്യപ്പെട്ട്​ വര‍​ന്റെ കുടുംബാംഗങ്ങള്‍ പന്‍രുട്ടി പൊലീസില്‍ പരാതി നല്‍കി. വധുവി​ന്‍റെ കരണത്തടിച്ച യുവാവിനെതിരെയും പൊലീസില്‍ പരാതിയുണ്ട്.
eng­lish sum­ma­ry; groom slaps bride for danc­ing in DJ Par­ty ‚next day the young woman mar­ried some­one else
You may also like this video;

Exit mobile version