Site iconSite icon Janayugom Online

കര്‍ണാടക കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര്; രാഹുല്‍ഗാന്ധിയുടെ സത്യമേവജയതേ യാത്ര വീണ്ടും മാറ്റി

കര്‍ണാടകനിയമസഭാ തെര‍ഞ്ഞെടുപ്പ് പടിവാതില്‍ വന്നു നില്‍ക്കെ കോണ്‍ഗ്രസിലെ സിദ്ധരാമ്മയ്യ,ഡി കെ ശിവകുമാര്‍ പക്ഷങ്ങള്‍ തമ്മിലുള്ല പോര് കൂടുതല്‍ ശക്തമാകുന്നു.ഇതിന്‍റെ പേരില്‍ തിങ്കളാഴ്ച നടത്താനിരുന്ന രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം പോലും മാറ്റി വെച്ചിരിക്കുന്നു. 

ഈ മാസം അഞ്ചിനായിരുന്നു ആദ്യം തീരുമാനിച്ചത് .എന്നാല്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരും,പടലപ്പിണക്കവുംകാരണം പത്താംതീയതിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോള്‍ വീണ്ടും തീയതി മാറ്റിയിരിക്കുകയാണ്. കര്‍ണാടകത്തിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശത്തെ തുടര്‍ന്നാണ് രാഹുലിനെതിരേ മാനനഷ്ടക്കേസ് കൊടുത്തതും,പിന്നീട് തടവ് ശിക്ഷക്ക് വിധിച്ചതും.

സ്പീക്കര്‍ അയോഗ്യനായി പ്രഖ്യാപിച്ചതും.കോണ്‍ഗ്രസിനുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായിട്ടായിരുന്നു രാഹുല്‍ പങ്കെടുത്ത് കോലാറില്‍ തന്നെ സത്യമേവജയതേ യാത്ര സംഘടിപ്പിക്കുന്നത്. എന്നാല്‍ ആ പ്രോഗ്രാമാണ് പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരിന്‍റെ പേരില്‍ മൂന്നാമത്തെ പ്രാവശ്യം മാറ്റിവെയ്ക്കുന്നത്, നിയമസഭാ സീറ്റുകളുടെ കാര്യത്തിലാണ് ഇരു ഗ്രൂപ്പുകളും തര്‍ക്കം തുടരുന്നത്. 

രാണ്ടാംഘട്ടം സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടും ഇരുപത്തി അഞ്ച് (25) സീറ്റുകളുടെ കാര്യത്തില്‍ ചര്‍ച്ച എങ്ങും എത്തിയിട്ടില്ല.മുന്‍ മുഖ്യമന്ത്രി സിദ്ധരാമ്മയ്യ കോലാറില്‍ മത്സരിക്കുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. ബിജെപിയുടെ അഴിമതിക്കും,വര്‍ഗ്ഗീയതയ്ക്കും എതിരേ വോട്ട് ചെയ്യുവാനായി കര്‍ണാടക ജനത തയ്യാറായ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്‍റെ വിഴുപ്പലക്കല്‍ തെല്ലുന്നുമല്ല വോട്ടര്‍മാരില്‍ ആശങ്ക ഉളവാക്കിയിരിക്കുന്നത്. 

Eng­lish Summary:
Group bat­tle in Kar­nata­ka Con­gress; Rahul Gand­hi’s Sathyameva­jay­ate trip has been post­poned again

You may also like this video:

Exit mobile version