Site iconSite icon Janayugom Online

കോണ്‍ഗ്രസ് പുനസംഘടന നിര്‍ത്തിവയ്ക്കണമെന്ന് ഗ്രൂപ്പ് നേതാക്കള്‍

CongressCongress

കെപിസിസി പുനസംഘടന നിര്‍ത്തിവയ്ക്കണമെന്ന് ഗ്രൂപ്പുകള്‍   യോഗത്തില്‍  ആവശ്യം ഉയര്‍ത്തി. സംഘടനാ തെരഞ്ഞെടുപ്പ് തുടങ്ങിയ പശ്ചാത്തലത്തിലാണ് നേതാക്കള്‍ ആവശ്യം ഉന്നയിച്ചത്.യൂണിറ്റ് കമ്മറ്റികള്‍ വഴിയുള്ള അംഗത്വ വിതരണം നിര്‍ത്തണമെന്നും ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു. അതേസമയം, വിഷയം ഹൈക്കമാന്റ് തീരുമാനിക്കട്ടെയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രതികരിച്ചു.

പുനസംഘടിപ്പിക്കപ്പെട്ട നിര്‍വാഹകസമിതി അംഗങ്ങളുടെ ആദ്യയോഗമാണ് ഇന്ന് നടന്നത്.പാര്‍ട്ടി വിഷയങ്ങള്‍ സംഘടനയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്യണം. ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരണമെന്നും യോഗത്തില്‍ നിര്‍ദേശമുണ്ടായി. മുന്‍ കെപിസിസി അധ്യക്ഷന്മാരായ മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും യോഗത്തില്‍ പങ്കെടുത്തില്ല. യൂണിറ്റ് കമ്മറ്റികള്‍ നിയന്ത്രിക്കുന്നത് കെ എസ് ബ്രിഗേഡാണെന് ബെന്നി ബെഹ്നാനും പ്രതികരിച്ചു.

ENGLISH SUMMARY: Group lead­ers call on Con­gress to halt reorganization

YOU MAY ALSO LIKE THIS VDEO

Exit mobile version