Site iconSite icon Janayugom Online

തൃശൂര്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര്: കെഎസ് യു നേതാവ് പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക്

തൃശൂര്‍ ജില്ലയിലാകമാനമുള്ള കോണ്‍ഗ്രസ് ഗ്രൂപ്പ് പോരില്‍ മറ്റൊരു യുവനേതാവ് കൂടി പാര്‍ട്ടി വിട്ടു. കെഎസ് യു ജില്ലാ ജനറല്‍ സെക്രട്ടറി സച്ചിദാനന്ദ് ബിജെപിയില്‍ ചേര്‍ന്നു. താന്‍ പാര്‍ട്ടി വിടുന്നത് കോൺഗ്രസ് രാഷ്ട്രീയം വ്യക്തിപരമായി മാത്രം മാറുന്ന സാഹചര്യത്തിലാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഗ്രൂപ്പ് കളിയില്‍ മനംമടുത്തു.

തന്റെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായപ്പോൾ തന്നെ സംരക്ഷിക്കാൻ പാർട്ടി നേതൃത്വം ഉണ്ടായില്ല.സച്ചിദാനന്ദ് പറഞ്ഞു. കഴിഞ്ഞ ആറ് മാസക്കാലമായി സംഘടനാ പ്രവർത്തനത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. മാളയിൽ ഡി സോൺ കലോത്സവത്തിനിടയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പ്രവർത്തകരെ സംരക്ഷിക്കാനും കെഎസ് യു സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ല. കലോത്സവത്തിനെത്തിയ മത്സരാർത്ഥികൾക്ക് ഭക്ഷണം നൽകാൻ പോലും കെഎസ് യുവിന്റെ നേതൃത്വത്തിലുള്ള സംഘാടകർക്ക് സാധിച്ചില്ലെന്നും സച്ചിദാനന്ദ് കുറ്റപ്പെടുത്തി.

Exit mobile version