Site iconSite icon Janayugom Online

ഒരിക്കല്‍ ലെഫ്റ്റ് ആയാല്‍ പണികിട്ടും: ഒരേ സ്വഭാവമുള്ള ഗ്രൂപ്പുകളെ ഒരു കുടക്കീഴലാക്കുന്നു, പുതിയ ഫീച്ചറുകളുമായി വാട്സ് ആപ്പ്

ഞെട്ടിപ്പിക്കുന്ന പുതിയ ഫീച്ചറുകളുമായി വാട്സ് ആപ്പ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും ഒരിക്കല്‍ ലെഫ്റ്റായാൽ ലെഫ്റ്റ് ആയതുതന്നെ. പീന്നീട് ആ നമ്പർ ഗ്രൂപ്പിൽ ആഡ് ചെയ്യാൻ ആർക്കും സാധിക്കുകയില്ല. അതുപോലെ തന്നെ ലിങ്ക് വഴിയും കേറാൻ പറ്റില്ല ഇത് ണവമെേമുു ന്റെ പുതിയ അപ്ഡേറ്റ് ആണ്‌. നിലവില്‍ ലെഫ്റ്റ് അടിച്ചുകഴിഞ്ഞാല്‍ പിന്നീട് അഡ്മിന് തന്നെ ആഡ് ചെയ്യാന്‍ കഴിയും. ആരെങ്കിലും താൽക്കാലികമായി മാറിനിൽക്കാൻ ഉദ്ധേശിക്കുന്നുവെങ്കിൽ റിമൂവാക്കി തരാൻ അഡ്മിൻസിനു മെസ്സേജ് അയക്കേണ്ടതുണ്ട്. എങ്കിൽ മാത്രമെ തിരിച്ച് ആഡ് ചെയ്യാന്‍ സാധിക്കുകയുള്ളു.

കൂടാതെ ഒരേ സ്വഭാവമുള്ള ഗ്രൂപ്പുകളൊക്കെ ഇനി ഒരു കുടുംബമാകും. ഗ്രൂപ്പുകൾ തമ്മിൽ ബന്ധിപ്പിക്കാനാണ് പുതിയ ഫീച്ചർ വാട്ട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സാപ്പിന്റെ പുതിയ കമ്മ്യൂണിറ്റി ഫീച്ചർ ആൻഡ്രോയിഡിലും ഐഒഎസിലും വെബ്പതിപ്പിലും ലഭ്യമാണ്. വാട്ട്സാപ്പിലെ ഗ്രൂപ്പുകൾ തമ്മിൽ ബന്ധിപ്പിക്കുകയാണ് ഈ ഫീച്ചർ കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരേ പോലെയുള്ള ഗ്രൂപ്പുകളെല്ലാം ഒരു കമ്മ്യൂണിറ്റിയ്ക്ക് കീഴിൽ കൊണ്ടുവരാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. 

വാട്ട്സാപ്പ് ഗ്രൂപ്പുകളും കമ്മ്യൂണിറ്റികളും രണ്ടാണ്. സ്‌കൂളുകൾ, ഓഫീസുകൾ, ക്യാമ്പസ് പോലെയുള്ള ഇടത്തെ ഗ്രൂപ്പുകളെ ഒന്നിച്ച് കൊണ്ടുവരാൻ കഴിയുമെന്നതാണ് കമ്മ്യൂണിറ്റിസിന്റെ ഗുണം. ആൻഡ്രോയിഡിലും ഐഒഎസിലും ചാറ്റിന് അടുത്തായി തന്നെ കമ്മ്യൂണിറ്റീസിന്റെ ലോഗോ കാണാം. വാട്‌സാപ്പ് വെബിൽ നോക്കിയാൽ ഏറ്റവും മുകളിലായി കമ്മ്യൂണിറ്റീസ് ലോഗോ ഉണ്ടാകും. കമ്മ്യൂണിറ്റി അംഗങ്ങൾക്ക് ഇഷ്ടമുള്ള വേറെ ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യാം. പക്ഷേ അഡ്മിൻമാർക്ക് മാത്രമേ കമ്മ്യൂണിറ്റീസ് അനൗൺസ്‌മെന്റ് ഗ്രൂപ്പ് കൈകാര്യം ചെയ്യാൻ സാധിക്കുകയുള്ളൂ. എല്ലാ ഗ്രൂപ്പികളിലെയും അംഗങ്ങളിലേക്ക് മെസെജ് എളുപ്പത്തിൽ എത്തിക്കാൻ ഇത് സഹായിക്കും.അനൗൺമെന്റ് ഗ്രൂപ്പിൽ അഡ്മിൻമാരുടെ മാത്രമേ നമ്പർ പ്രദർശിപ്പിക്കൂ എന്ന പ്രത്യേകതയും ഉണ്ട്.

Eng­lish Sum­ma­ry: Groups of the same nature under one roof, What­sApp with new features

You may also like this video 

Exit mobile version