Site icon Janayugom Online

അടിസ്ഥാന മേഖലയില്‍ വളര്‍ച്ച കുറഞ്ഞു

രാജ്യത്തെ എട്ട് അടിസ്ഥാന മേഖലകളിലെയും വളര്‍ച്ച പിന്നോട്ട്. ഉരുക്ക്, റിഫൈനറി, സിമന്റ് , വളം, ഇന്ധനം, പ്രകൃതി വാതകം, കല്‍ക്കരി, വൈദ്യുതി എന്നീ അടിസ്ഥാന മേഖലകളിലെ വളര്‍ച്ച കഴിഞ്ഞ ആറുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി.

കഴിഞ്ഞ ഒക്ടോബര്‍ മാസം രേഖപ്പെടുത്തിയ 12 ശതമാനം വളര്‍ച്ചാ നിരക്ക് നവംബര്‍ മാസത്തില്‍ എത്തിയപ്പോള്‍ 7.8 ശതമാനമായി ഇടിഞ്ഞു. ദി ഇന്‍ഡക്സ് ഓഫ് കോര്‍ ഇന്‍ഡസ്ട്രീസ് (ഐസിഐ) വളര്‍ച്ചാ നിരക്ക് 3.34 ശതമാനമായി കുറഞ്ഞു.

റിഫൈനറി-കല്‍ക്കരി മേഖലയില്‍ മാത്രമാണ് നാമമാത്ര വളര്‍ച്ചയെങ്കിലും കൈവരിക്കാന്‍ സാധിച്ചത്. ഈ സാമ്പത്തിക വര്‍ഷം ഇരട്ടയക്ക വളര്‍ച്ചയാണ് രണ്ട് മേഖലകളും കൈവരിച്ചതെങ്കിലും മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടില്ല. എട്ട് അടിസ്ഥാന മേഖലകളില്‍ നാലെണ്ണത്തിന്റെ വളര്‍ച്ച പത്ത് ശതമാനത്തോട് അടുത്ത് മാത്രമാണ് എത്തിയത്.
ഉരുക്ക് നിര്‍മ്മാണം 9.1 ശതമാനം വളര്‍ച്ചയോടെ കഴിഞ്ഞ 13 മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ച രേഖപ്പെടുത്തി. ഇന്ധന ഉല്പാദനത്തിലും വലിയ തിരിച്ചടി ദൃശ്യമായി. വളര്‍ച്ച 0.4 ശതമാനത്തിലേയ്ക്ക് താണു. വളം നിര്‍മ്മാണത്തിന്റെ വളര്‍ച്ച കേവലം 3.4 ശതമാനവും, പ്രകൃതി വാതകത്തിന്റെ വളര്‍ച്ച 7.6 ശതമാനമായും കുറഞ്ഞു.

Eng­lish Sum­ma­ry: Growth in the basic sec­tor slowed
You may also like this video

Exit mobile version