Site icon Janayugom Online

രാജ്യത്തെ ഉല്പാദന മേഖലയില്‍ വളര്‍ച്ച

രാജ്യത്തെ ഉല്പാദന മേഖലയില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വളര്‍ച്ച. 2022ല്‍ മെച്ചപ്പെട്ട വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ നല്‍കുന്നു. കേന്ദ്ര വാണിജ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം നവംബറില്‍ കല്‍ക്കരി ഉല്പാദനം വാര്‍ഷികാടിസ്ഥാനത്തില്‍ 8.2 ശതമാനം ഉയര്‍ന്നു. പ്രകൃതി വാതകം 23.7 ശതമാനം, സ്റ്റീല്‍ 0.8 ശതമാനം, പെട്രോളിയം ഉല്പന്നങ്ങള്‍ 4.3 ശതമാനം, സിമന്റ് 1.5 ശതമാനം എന്നിങ്ങനെ ഉല്പാദനം വര്‍ധിച്ചു.

ഉല്പാദന മേഖലയില്‍ കമ്പനികള്‍ക്ക് കൂടുതല്‍ ഓര്‍ഡറുകള്‍ ഡിസംബര്‍ മാസം ലഭിച്ചതായി ഐഎച്ച്എസ് മാര്‍കിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഡിസംബറിലെ പര്‍ച്ചേസിങ് മാനേജേഴ്സ് സൂചിക (പിഎംഒ) 55.5 രേഖപ്പെടുത്തി. നവംബറില്‍ പിഎംഐ 57.6 ആയിരുന്നു.
2021–22 സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 20.1 ശതമാനം വളര്‍ച്ച കൈവരിച്ചതും, ജൂലൈ-സെപ്റ്റംബറില്‍ 8.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതും ശുഭസൂചകമാണെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

ഡിസംബറില്‍ ജിഎസ്‌ടി വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനം വര്‍ധിച്ച് 1,29,780 കോടി രൂപയായി ഉയര്‍ന്നതും വളര്‍ച്ചയ്ക്ക് തുണയാകും. എന്നാല്‍ കോവിഡ് ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനം, പണപ്പെരുപ്പം, പലിശ നിരക്കുകള്‍ 2022–23 ലേക്കുള്ള കേന്ദ്ര ബജറ്റിലെ നിര്‍ദേശങ്ങള്‍ തുടങ്ങിയവ സാമ്പത്തിക വളര്‍ച്ച നിര്‍ണയിക്കുന്ന ഘടകങ്ങളായി മാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

eng­lish sum­ma­ry; Growth in the man­u­fac­tur­ing sec­tor of the country

you may also like this video;

Exit mobile version