Site icon Janayugom Online

ഉല്പാദന മേഖലയില്‍ വളര്‍ച്ച

രാജ്യത്തെ ഉല്പാദന മേഖല ജൂലൈയില്‍ എട്ടുമാസത്തിലെ ഉയര്‍ന്ന നിരക്കിലെത്തി. കഴിഞ്ഞ വര്‍ഷം നവംബറിനു ശേഷം വില്പനയിലും ഉല്പാദനത്തിലും അതിവേഗത്തിലുള്ള വളര്‍ച്ച കൈവരിച്ചു.
എസ് ആന്റ് പി ഗ്ലോബലിന്റെ സര്‍വേ പ്രകാരം ഇന്ത്യയുടെ മാനുഫാക്ചറിങ് പര്‍ച്ചേസിങ് മാനേജേഴ്സ് സൂചിക ജൂലൈയില്‍ 56.4 ആണ്. ജൂണിലിത് 53.9 ആയിരുന്നു. സൂചിക 50ന് മുകളില്‍ പോകുന്നത് വളര്‍ച്ചയെയും മറിച്ചാണെങ്കില്‍ സങ്കോചത്തെയുമാണ് സൂചിപ്പിക്കുന്നത്.
പലിശ നിരക്കുകളിലെ വര്‍ധന, വൻതോതിലുള്ള മൂലധന ഒഴുക്ക്, രൂപയുടെ പതനം തുടങ്ങിയ ആശങ്കകൾക്കിടയിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വളര്‍ച്ചയുടെ പാതയിലായിരുന്നുവെന്നും സര്‍വേയില്‍ പറയുന്നു. വിലക്കയറ്റം അതിരൂക്ഷമായി തുടരുകയാണെങ്കിലും നിര്‍മ്മാണ മേഖലയിലെ പണപ്പെരുപ്പം 11 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. രാസവസ്തുക്കള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ലോഹങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവയുടെ വിലയിലും ഗതാഗത ചെലവിലും ജൂലൈ മാസത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയെന്നും എസ് ആന്റ് പി ഗ്ലോബൽ പറയുന്നു.

Eng­lish Sum­ma­ry: Growth in the man­u­fac­tur­ing sector

You may like this video also

Exit mobile version