Site iconSite icon Janayugom Online

ജിഎസ്‍ടിയില്‍ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളുണ്ട്: മന്ത്രി കെ എൻ ബാലഗോപാൽ

ജിഎസ്‍ടി സംവിധാനത്തിൽ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങള്‍ ഇനിയും ഉണ്ടെന്ന് ധനമന്ത്രി ​കെ എൻ ബാലഗോപാൽ പറഞ്ഞു. സംസ്ഥാനങ്ങളുടെ വിഹിതമടക്കമുള്ളവയിൽ നിലനിൽക്കുന്ന വിഷയങ്ങൾ ഇപ്പോഴും പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്‍ടി ദിനത്തിന്റെ ഭാഗമായി സെൻട്രൽ ടാക്സ്, സെൻട്രൽ എക്സൈസ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജിഎസ്‍ടി ദിനാഘോഷം ഉദ്​ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജിഎസ്​ടി വേണ്ടെന്നല്ല പറയുന്നത്​. പ്രയോഗികതലത്തിൽ അനുഭവപ്പെടുന്ന ചില ​പോരായ്​മകൾ പരിഹരിച്ചാൽ നല്ലരീതിയിൽ മുന്നോട്ടുപോകാനാവും. 

കേ​ന്ദ്ര — സംസ്ഥാന തലങ്ങളിലെ ഉദ്യോഗസ്ഥർ ജിഎസ്‍ടി​യുമായി ബന്ധപ്പെട്ട്​ നല്ല സഹകരണമാണ്. നികുതി നൽകലും അത്​ പിരിച്ചെടുക്കലും നാടിന്റെ വികസനത്തിന്​ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. തി​രു​വ​ന​ന്ത​പു​രം സോ​ണിന് കീ​ഴി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർക്കും കൃ​ത്യ​മാ​യി നി​കു​തി അ​ടയ്​ക്കുന്ന​വ​ർക്കു​മു​ള്ള പ്ര​ശം​സാപ​ത്രം ച​ട​ങ്ങി​ൽ സ​മ്മാ​നി​ച്ചു. ​സെ​ൻട്ര​ൽ ടാ​ക്​സ്, സെ​ൻട്ര​ൽ എ​ക്​സൈ​സ് ആന്റ്​ ക​സ്റ്റം​സ് തി​രു​വ​ന​ന്ത​പു​രം ചീ​ഫ് കമ്മി​ഷ​ണ​ർ എ​സ് ​കെ റ​ഹ്മാ​ൻ, കമ്മിഷണർ കെ കാളിമുത്തു എന്നിവരും പങ്കെടുത്തു. 

Exit mobile version