സ്വകാര്യ സ്ഥാപനമുടമയുടെ പരാതിയിൽ ജിഎസ്‌ടി എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർ വിജിലൻസിന്റെ പിടിയിൽ. ജില്ലാ ജിഎസ്‌ടി എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടറായ സുമൻ മൂന്ന് ലക്ഷം രൂപ വാങ്ങുന്നതിനിടെയാണ് കസബ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുരുടിക്കാട്ട് പാലക്കാട് വിജിലൻസ് ടീമിന്റെ ട്രാപ്പിൽ കുടുങ്ങിയത്. സുമനെ പിടികൂടിയ വിജിലൻസ് സംഘം വകുപ്പുതല നടപടികൾക്കായി സർക്കാരിനും മേലധികാരികൾക്കും റിപ്പോർട്ട് നൽകി.
ജിഎസ്‌ടി ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

