തൊഴിലുറപ്പ് വേതനം ആധാര്‍ അധിഷ്ഠിത സംവിധാനത്തിലൂടെയാക്കിയ (എബിപിഎസ് ) കേന്ദ്രസര്‍ക്കാര് തീരുമാനം നിലവില്‍ വന്നിരിക്കുന്നു. തൊഴിലാളി വരുദ്ധമെന്ന വിമര്‍ശനത്തെ തുടര്‍ന്ന് അഞ്ചുതവണ നീട്ടിവെച്ച കേന്ദ്ര ഗ്രാമ മന്ത്രാലയത്തിന്റെ ഉത്തരവാണ് പ്രാബല്യത്തിലായത്. തൊഴിലാളികളുടെ പന്ത്രണ്ടക്ക ആധാര്‍ നമ്പരാണ് സാമ്പക്കിര വിലാസമായി ഉപയോഗിക്കുക. വേതണം ലഭിക്കണമെങ്കില്‍ ആധാര്‍ വിവരം തൊഴില്‍ കാര്‍ഡില്‍ സീഡ് ചെയ്യുകയും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുകയും ചെയ്യണം.
നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍സിപിഐ) ആധാര്‍ മാപ്പ് ചെയ്യുകയും വേണംകഴിഞ്ഞ ഡിസംബർ 27വരെയുള്ള കണക്കനുസരിച്ച് തൊഴിൽ കാർഡുള്ളവരിൽ 34.8 ശതമാനം പേർ എബിപിഎസിന് പുറത്താണെന്ന് ഗ്രാമവികസന മന്ത്രാലയംതന്നെ വ്യക്തമാക്കുന്നു. മൂന്ന് സാമ്പത്തിക വർഷങ്ങളിൽ കുറഞ്ഞത് ഒരു ദിവസമെങ്കിലും ജോലി ചെയ്ത സജീവ തൊഴിലാളികളിൽ 12.7 ശതമാനം പേരും പദ്ധതിയിൽനിന്ന് പുറത്താകും.
രജിസ്റ്റർ ചെയ്ത 25.25 കോടി തൊഴിലാളികളിൽ 14.35 കോടിയും സജീവ തൊഴിലാളികളാണ്. അതിനിടെ, നൂറുശതമാനം എബിപിഎസ് സംവിധാനം നടപ്പാക്കണമെന്ന കേന്ദ്രസർക്കാരിന്റെ സമ്മർദത്തെ തുടർന്ന് ആധാറുമായി ബന്ധിപ്പിക്കാത്ത കോടിക്കണക്കിന് തൊഴിൽ കാർഡുകൾ സംസ്ഥാന സർക്കാരുകൾ റദ്ദാക്കിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. വിവരങ്ങളിലെ പൊരുത്തക്കേട്, തൊഴിൽ സന്നദ്ധതയില്ല തുടങ്ങിയവയാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
അക്കാദമിക വിദഗ്ധരുടെയും ആക്ടിവിസ്റ്റുകളുടെയും കൂട്ടായ്മയായ ലിബ്ടെക് ഇന്ത്യയുടെ കണക്കനുസരിച്ച് 21 മാസത്തിനുള്ളിൽ 7.6 കോടി തൊഴിലാളികൾ പദ്ധതിക്ക് പുറത്താക്കി. തൊഴിൽ അവകാശമാക്കി പാർലമെന്റ് പാസാക്കിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഫണ്ട് നൽകാതെ എൻഡിഎ സർക്കാർ ഘട്ടംഘട്ടമായി തകർക്കുന്നതിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണിത്. ആകെയുള്ള തൊഴിലാളികളിൽ മൂന്നിലൊന്നും എബിപിഎസ് സംവിധാനത്തിന് പുറത്താണ്.
English Summary:
Guaranteed Wage: ABPS decision has been implemented by Central Govt
You may also like this video: