Site iconSite icon Janayugom Online

വിദേശ മദ്യവുമായി അതിഥി തൊഴിലാളി പിടിയിൽ

പുതുവത്സരത്തോടനുബന്ധിച്ച് അതിഥി തൊഴിലാളികൾക്കിടയിൽ വിദേശമദ്യ വില്പന നടത്തിയ ആളെ അരൂർ പോലീസ് അറസ്റ്റ് ചെയ്തു. ആസാം ഡിബ്രുഗാഹ് സ്വദേശിയായ ബസന്ത ഗോഗോയ് (35)ആണ് 22 ലിറ്റർ വിദേശമദ്യവും പത്തു കുപ്പി ബിയറുകളുമായി അരൂർ പോലീസിന്റെ പിടിയിലായത്. പുതുവത്സരത്തോടനുബന്ധിച്ച് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം ഉണ്ടായിരുന്ന പ്രത്യേകം പട്രോളിങ് ടീമാണ്ചന്തിരൂർ പഴയ പാലത്തിന് സമീപം അന്യസംസ്ഥാന തൊഴിലാളികൾക്ക് മദ്യ വില്പന നടത്തിക്കൊണ്ടിരുന്ന ബസന്തിനെ പിടികൂടിയത്. 

തുടർന്ന് ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന വീടും റെയ്ഡ് ചെയ്തു. തോപ്പുംപടി, തൈക്കാട്ടുശ്ശേരി, അഴീക്കൽ തുടങ്ങിയ ബീവറേജുകളിൽ നിന്നും മദ്യം വാങ്ങി ഉയർന്ന വിലയ്ക്ക് ആളുകൾക്ക് നൽകുകയാണ് ഇയാൾ ചെയ്തിരുന്നത്. അരൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എസ് ഗീതുമോൾ, പ്രൊബേഷൻ എസ് ഐ ബിനു മോഹൻ, എസ്ഐ സാജൻ, എഎസ്ഐ സുധീഷ് ചന്ദ്ര ബോസ്, സീനിയർ സിപിഒ മാരായ ശ്രീജിത്ത്, വിജേഷ്, ശ്യാംജിത്ത്, ടെൽസൻ തോമസ്, രശോബ്, സിപിഒ മാരായ ജോമോൻ, റിയാസ്, നിതീഷ് മോൻ, അമൽ പ്രകാശ്, ശരത് ലാൽ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

Exit mobile version