Site iconSite icon Janayugom Online

ഗിന്നസ് ലോക റെ­ക്കോഡും പറഞ്ഞു, തിങ്കളാഴ്ച ചീത്ത ദിവസമെന്ന്

jerusalem (1)jerusalem (1)

പണ്ടു മുതലെ ആഴ്ചകളില്‍ ഏറ്റവും മോശം തിങ്കളാഴ്ചയാണ്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ജോലി തിരക്കിന് ശേഷം ശനിയും ഞായറും വിശ്രമിച്ചുവരുമ്പോഴാണ് തിങ്കളിന്റെ വരവ്. വീണ്ടും അടുത്ത ആഴ്ചയ്ക്ക് തുടക്കം. അതുകൊണ്ടുതന്നെ ഏറ്റവും പതുക്കെ നീങ്ങുന്ന ദിവസമെന്ന പഴിയും തിങ്കളാഴ്ചയ്ക്കാണ്. ഗിന്നസ് ലോക റെ­ക്കോഡും ഇ­ക്കാ­ര്യം സ്ഥിരീകരിച്ചതോടെ ഔദ്യോഗികമായി ഏറ്റവും മോശം ദിവസമായി തിങ്കളാഴ്ച മാറി.
ഔ­ദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ഗിന്നസ് ലോ­ക റെക്കോഡ് ഇക്കാര്യം അറിയിച്ചത്. ഗിന്നസിന്റെ പ്രഖ്യാപനത്തിന് സമൂഹമാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഒടുവില്‍ അത് തിരിച്ചറി‍ഞ്ഞിരിക്കുന്നുവെന്നാണ് പലരും ട്വീറ്റ് ചെയ്തിരിക്കുന്നത്. സിനിമ, ബിസിനസ് രംഗത്തെ പ്രമുഖരെല്ലാം വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തി ട്വീറ്റ് ചെയ്യുന്നുണ്ട്. 

Eng­lish Sum­ma­ry: Guin­ness World Records also said that Mon­day is a bad day

You may like this video also

Exit mobile version