Site iconSite icon Janayugom Online

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ;തരൂരിനെ ഒഴിവാക്കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

ഗുജറാത്ത് നിയമസഭാ തോരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്‍റെ താരപ്രചാരകരുടെ പട്ടികയിൽ നിന്ന് ശശി തരൂർ എംപിയെ ഒഴിവാക്കി. താരപ്രചാരകരുടെ ലിസ്റ്റിൽ നിന്ന് തരൂരിനെ ഒഴിവാക്കിയതിനു പിന്നാലെ ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ശശി തരൂർ വിട്ടുനിന്നതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം വാർത്ത നൽകിയിരുന്നു. കോൺഗ്രസ് വിദ്യാർഥി സംഘടന ഗുജറാത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടിക്കായി ശശി തരൂരിനെ സമീപിച്ചുവെങ്കിലും അദ്ദേഹം അത് നിരസിച്ചതായാണ് വാർത്തകൾ. 

കോൺഗ്രസ് അധ്യക്ഷപദവിയിലേക്കുള്ള മത്സരത്തിൽ ഹൈക്കമാൻഡ് പിന്തുണയുള്ള സ്ഥാനാർഥിക്കെതിരെ മത്സ‌രിച്ച ശശി തരൂരിനെ നേതൃത്വം മനഃപൂർവം അവഗണിക്കുകയാണെന്നാണ് ആരോപണം ശക്തമാവുകയാണ്. സാമൂഹ്യമാധ്യമങ്ങളിലുടെ തരൂരിനു അനുകൂലമായി പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. കേരളത്തില്‍ നിന്നുള്ള ചില നേതാക്കന്മാരാണ് ഇതിനു പിന്നിലെന്നാണ് കോണ്‍ഗ്രസിലെ തന്നെ അടുക്കള സംസാരം. 

കേരളത്തില്‍ നിന്നും രമേശ് ചെന്നിത്തലയുണ്ട്. ഗുജറാത്തിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന കമ്മിറ്റിയുടെ അധ്യക്ഷന്‍ കൂടിയാണ് ചെന്നിത്തല. തരൂരിനെ ഒഴിവാക്കിയത് സജീവ ചര്‍ച്ചയായതോടെ പ്രതികരണവുമായി കോൺഗ്രസ് ദേശീയ നേതൃത്വം രംഗത്തെത്തി.താരപ്രചാരകരുടെ പട്ടികയിൽ മുൻപും ശശി തരൂർ ഇടം പിടിച്ചിരുന്നില്ലെന്നും അദ്ദേഹത്തെ ഒഴിവാക്കിയെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും പാർട്ടി വൃത്തങ്ങൾ പ്രതികരിച്ചു. 

പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് തുടങ്ങിയവരുൾപ്പെടെ 40 പേരുള്ള താരപ്രചാരകരുടെ പട്ടികയിൽനിന്ന് തരൂരിനെ ഒഴിവാക്കിയതിനെതിരെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽനിന്ന് തന്നെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയത്.

ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ,സച്ചിൻ പൈലറ്റ്,ജിഗ്നേഷ് മേവാനി,കനയ്യ കുമാർ,മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, രാജ്യസഭാ എംപി ദിഗ്‌വിജയ് സിങ്, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപിന്ദർ സിങ് ഹൂഡ, മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാൻ എന്നിവരും പട്ടികയിലെ മറ്റ് പ്രമുഖരാണ്. മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, താരിഖ് അൻവർ, ബി.കെ. ഹരിപ്രസാദ്, മോഹൻ പ്രകാശ്, ശക്തിസിൻഹ് ഗോഹിൽ, രഘു ശർമ, ജഗദീഷ് താക്കൂർ, സുഖ്‌റാം രത്വ, ശിവാജിറാവു മോഗെ എന്നിവരും പാർട്ടിക്ക് വേണ്ടി പ്രചാരണത്തിന് ഗുജറാത്തിലെത്തുമെന്നാണ് നേതൃത്വം പറയുന്നു.

സോണിയകുടുംബത്തിന്‍റെ പിന്തുണയോടെയാണ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ പാര്‍ട്ടി പ്രസിഡന്‍റ്സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്.അദ്ദേഹത്തിനെതിരേ തരൂര്‍ മത്സരരംഗത്തു വന്നതുമുതല്‍ പാര്‍ട്ടി ഹൈക്കമാന്‍ഡിന‍്റെ കണ്ണിലെ കരടായി മാറിയതാണ് ശശിതരൂര്‍. രണ്ടു ഘട്ടങ്ങളിലായി ഡിസംബർ ഒന്നിനും അ‍ഞ്ചിനുമാണ് വോട്ടെടുപ്പ്. 

ഡിസംബർ 8ന് വോട്ടെണ്ണും. 182 നിയമസഭാ മണ്ഡലങ്ങളിൽ 89 എണ്ണത്തിൽ ആദ്യ ഘട്ടത്തിലും 93 എണ്ണത്തിൽ രണ്ടാം ഘട്ടത്തിലും വോട്ടെടുപ്പ് നടക്കും. തുടർഭരണം ഉറപ്പിക്കാൻ ബിജെപി ഇതിനകം തന്നെ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.അട്ടിമറിയിലൂടെ ഗുജറാത്തിൽ അധികാരത്തിലെത്താൻ സാധിക്കുമെന്ന വിശ്വാസത്തിൽ ആംആദ്മി പാർട്ടി

Eng­lish Summary:
Gujarat Assem­bly Elec­tions; Con­gress High Com­mand Excludes Tharoor

You may also like this video:

Exit mobile version