Site icon Janayugom Online

ബിജെപിയിലെ ആഭ്യന്തരകലഹം: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. രൂപാണി തന്നെയാണ് രാജിക്കത്ത് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയ്ക്ക് കൈമാറിയതായി രൂപാണി തന്നെയാണ് വെളിപ്പെടുത്തിയത്. ഔദ്യോഗിക രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍ നേതൃമാറ്റം വേണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. 

2016 ഓഗസ്റ്റ് മുതൽ മുഖ്യമന്ത്രി സ്ഥാനത്തുള്ള നേതാവാണ് അദ്ദേഹം. ആനന്ദി ബെൻ പട്ടേലിന്റെ പിൻഗാമിയായാണ് രൂപാണി മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. മുഖ്യമന്ത്രിയാകുന്നതിന് മുൻപ് ആനന്ദിബെൻ പട്ടേൽ മന്ത്രിസഭയിൽ അംഗമായിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. രാജ്കോട്ട് വെസ്റ്റ് മണ്ഡലത്തിൽ നിന്നാണ് വിജയ് രൂപാണി 2017ൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഗുജറാത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തില്‍ തന്നെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇത് രൂപാണിയുടെ ഭരണപരാജയമായാണ് ബിജെപിയിലെ ഒരുവിഭാഗം ഉയര്‍ത്തിക്കാട്ടിയത്. ഇതേ തുടര്‍ന്നാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ ബിജെപി പുതിയ പരീക്ഷണത്തിനൊരുങ്ങുന്നു. പൂര്‍ണമായും നരേന്ദ്രമോഡി, അമിത്ഷാ എന്നിവരുടെ നിയന്ത്രണത്തിലേക്ക് സംസ്ഥാന രാഷ്ട്രീയത്തെ എത്തിക്കുക എന്നതാണ് ലക്ഷ്യം.
ENGLISH SUMMARY;Gujarat Chief Min­is­ter Vijay Rupani resigns
YOU MAY ALSO LIKE THIS VIDEO;

Exit mobile version