ബിൽക്കിസ് ബാനു കേസിൽ പുനഃപരിശോധന സാധ്യത തേടി ഗുജറാത്ത് സർക്കാർ. സുപ്രിംകോടതി ഉത്തരവിൽ നിയമോപദേശം തേടാനാണ് തീരുമാനം. വിധിയിൽ സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ നീക്കി കിട്ടാനാണ് നിയമ നടപടി സ്വീകരിക്കുക.
ഇതിനിടെ സുപ്രീം കോടതി ശിക്ഷാ ഇളവ് റദ്ദാക്കിയതിനെതിരെ മഹാരാഷ്ട്രയിൽ വിടുതൽ അപേക്ഷ നൽകാനാണ് പ്രതികളുടെ നീക്കം. ജയിലിൽ തിരികെ പ്രവേശിക്കുന്നതിനു മുമ്പേ അപേക്ഷ സമർപ്പിച്ചേക്കും. മോചനം ലഭിച്ചതിനുശേഷം ഉള്ള കാലയളവിൽ മാതൃകാപരമായ ജീവിതം നയിച്ചെന്നും പ്രതികൾ അപേക്ഷയിൽ ഉന്നയിക്കും.
ബിൽക്കിസ് ബാനു കേസിൽ കുറ്റവാളികളുടെ മോചനത്തിന് അനുകൂലമായി ഗുജറാത്ത് സർക്കാർ മൗനം പാലിച്ചെന്നാണ് കോടതി നിരീക്ഷിച്ചത്. നിയമവിരുദ്ധമായ നിർദേശങ്ങൾ നൽകാൻ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് ഗുജറാത്ത് സ്വീകരിച്ചത്. ഗുജറാത്ത് മറ്റൊരു സംസ്ഥാനത്തിന്റെ അധികാരത്തിൽ വരുന്ന സംഭവം കവർന്നെടുക്കുകയും വിവേചനാധികാരം ദുരുപയോഗം ചെയ്തതായും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.
രണ്ടാഴ്ചയാണ് കുറ്റവാളികള്‍ക്ക് കീഴടങ്ങാന്‍ സുപ്രീം കോടതി നല്‍കിയ സമയപരിധി. ഇത് അവസാനിക്കും മുന്‍പ് ശിക്ഷാ ഇളവ് തേടി മഹാരാഷ്ട്ര സര്‍ക്കാരിനെ സമീപിക്കാനാണ് കുറ്റവാളികളുടെ ആലോചന. പതിനൊന്ന് പ്രതികളിൽ ഒമ്പതു പേരും താമസിച്ചിരുന്ന രന്ധിക്പൂർ, സിങ്‌വാദ് ഗ്രാമങ്ങളിലെ വീടുകള്‍ ഒഴിഞ്ഞു കിടക്കുന്ന നിലയിലാണെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
English Summary: Gujarat government seeks possibility of re-examination of Bilkis Banu case
You may also like this video