Site icon Janayugom Online

ദുരഭിമാനക്കൊല: വീഴ്ച വരുത്തിയ പോലീസി‍ന് കോടതിയുടെ രൂക്ഷ വിമര്‍ശ്ശനം

മിശ്രവിവാഹത്തെ തുടര്‍ന്ന് നടന്ന ദുരഭിമാനക്കൊല കേസിന്റെ അന്വേഷണത്തില്‍ ഗുജറാത്ത് പൊലീസ് അലംഭാവം കാണിച്ചുവെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. 1951ലെ ഗുജറാത്ത് പൊലീസ് നിയമ പ്രകാരം ബനാസ്‌കാണ്ഡ ഡിഎസ്‌പി തരുള്‍ ദുഗാല്‍, എഎസ്‌പി പൂജ യാദവ്, ദനേറ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. ജോലിയില്‍ വീഴ്ച വരുത്തിയതിനും അന്വേഷണത്തിനിടെ അപമര്യാദയായി പെരുമാറിയതിനുമാണ് ഇവര്‍ക്കെതിരെ നടപടിക്ക് ഉത്തരവിട്ടത്. സംഭവത്തില്‍ 15 ദിവസത്തിനുള്ളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാന്‍ സിഐഡി (ക്രൈം) ക്ക് ജസ്റ്റിസ് ഗീത ഗോപി നിര്‍ദ്ദേശം നല്‍കി.

അഹമ്മദാബാദില്‍ ഡയമണ്ട് പോളിഷ് ജോലി ചെയ്തിരുന്ന ചന്ദുഭായ് സമറാട്ട ചെനാഭായ് എന്ന 22കാരനെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് നടപടി.കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ മറ്റൊരു മതവിഭാഗത്തില്‍പ്പെട്ട പിനബെന്‍ എന്ന യുവതിയെ ഇയാള്‍ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. ഇതിനു ശേഷം രാജസ്ഥാനിലേക്ക് താമസം മാറിയ ദമ്പതികളെ യുവതിയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോകുകയും ജാടി ഗ്രാമത്തില്‍ ബന്ദികളാക്കുകയുമായിരുന്നു. ഇവിടെ നിന്ന് രക്ഷപ്പെട്ട ചന്തുഭായ് സ്വദേശമായ ഭാതിബില്‍ തിരിച്ചെത്തിയെങ്കിലും ഒക്ടോബര്‍ 16ന് കാണാതായി. തുടര്‍ന്ന് രണ്ടു ദിവസത്തിനു ശേഷം ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

മരണത്തില്‍ ദുരൂഹത ആരോപിച്ച് ചന്തുഭായിയുടെ കുടുംബം ദനേറ പൊലീസിന് പരാതി നല്‍കിയെങ്കിലും അപകട മരണത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മൃതദേഹത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകള്‍ ഉണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു. കൊലപാതക കുറ്റത്തിന് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ധനേറ പൊലീസ് നടപടിയൊന്നും എടുത്തില്ല. തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
eng­lish summary;Gujarat High Court against Gujarat police
you may also like this video;

Exit mobile version