Site iconSite icon Janayugom Online

ഗുജറാത്ത് മോഡല്‍: അര്‍ബുധം ബാധിച്ചയാള്‍ മുഖം മിനിക്കുന്നതുപോലെ മാത്രമെന്ന് മല്ലികാ സാരാഭായ്

പ്രധാനമന്ത്രി നരേന്ദ്രമോഡിയും, ബിജെപിയും ഉയര്‍ത്തിക്കാട്ടുന്ന ഗുജറാത്ത് മോഡല്‍ വെറും തട്ടിപ്പാണെന്നു പ്രമുഖനര്‍ത്തികയും, കലാമണ്ഡലം നിയുക്ത വൈസ്ചാന്‍സലറുമായ മല്ലികാ സാരാഭായ് അഭിപ്രായപ്പെട്ടു. ഉള്ളില്‍ അര്‍ബുദം ബാധിച്ചയാള്‍ മുഖം മിനുക്കുന്നതാണ് ഗുജറാത്ത് മാതൃകയെന്നും അവര്‍ പറഞ്ഞു.ഇത്രയേറെകുടുംബങ്ങള്‍ കൂട്ട ആത്മഹത്യ ചെയ്യുന്ന ഗുജറാത്ത് പോലെ മറ്റൊരു സംസ്ഥാനം വേറെ ഉണ്ടാകില്ല. സാമ്പത്തിക തകര്‍ച്ചയും വിദ്യാഭ്യാസമില്ലായ്മയും പട്ടിണിയുമാണ് ഇതിന് കാരണങ്ങളെന്നും അവര്‍ പറഞ്ഞു.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ താന്‍ ഇത്തവണയും വോട്ട് ചെയ്തുവെന്നും, പറഞ്ഞു. എന്നാല്‍ തെക്കേ ഇന്ത്യയിലാണ് തന്റെ പ്രതീക്ഷയെന്നും മല്ലിക സാരാഭായ് അഭിപ്രായപ്പെട്ടു.ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇന്ത്യന്‍ ജനതയോട് കാട്ടിയ നീതികേടാണ് ബാബ്‌രി മസ്ജിദ് സംഭവമെന്നും, ആ ദിവസം താന്‍ ഞെട്ടലോടെ ഓര്‍ക്കുന്നുവെന്നും മല്ലിക സാരാഭായ് പറഞ്ഞു.രാജ്യത്തിപ്പോള്‍ ബില്‍ക്കിസ് ബാനു കേസിലെ കുറ്റവാളികളെ മോചിപ്പിക്കുകയും, അവര്‍ക്ക് മാലയിടുകയുമൊക്കെയാണ്. ലോകത്ത് കേട്ടുകേള്‍വിയില്ലാത്ത സംഗതിയാണിതെല്ലാം. ഏത് അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചാലും മോചനം കിട്ടാത്ത പാതകമാണതെന്നും മല്ലിക സാരാഭായ് വിമര്‍ശിച്ചു

ഭരണഘടനാ ലംഘനങ്ങള്‍ക്കെതിരെ പോരാടാന്‍ കരുത്തുണ്ടാകണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ പറഞ്ഞുമലയാളികള്‍ പൊതുവെ സര്‍ക്കാരുകളെ മാറി മാറി പരീക്ഷിക്കുന്നത് സന്തോഷമുള്ള കാര്യമാണ്. പക്ഷേ ഇത്രയും വിദ്യാസമ്പന്നരായിട്ടും സ്ത്രീകളോടുള്ള പുരുഷന്മാരുടെ മനോഭാവം നിരാശപ്പെടുത്തുന്നതാണ്. അത് ഗുജറാത്തിലെ മലയാളി പുരുഷന്മാരിലുമുണ്ട്,ഡിസംബറില്‍ കുറേ പരിപാടികള്‍ ഉള്ളതിനാല്‍ ജനുവരി ആദ്യവാരം ചാന്‍സലറായി ചുമതലയേല്‍ക്കണമെന്ന് കരുതുന്നുവെന്നുവെന്നും മല്ലികാ സാരാഭായ് കൂട്ടിച്ചേര്‍ത്തു.അതേസമയം, മല്ലികാ സാരാഭായിയെ കേരള കലാമണ്ഡലം ചാന്‍സലറായി നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് ഉത്തരവിറക്കിയത്. സാമൂഹ്യ പരിവര്‍ത്തനത്തിന് കലയേയും സാഹിത്യത്തേയും ഉപയോഗപ്പെടുത്തിയ പ്രതിഭയാണ് മല്ലിക സാരാഭായിയെന്ന് സാംസ്‌കാരിക മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.

കലാമണ്ഡലം ചാന്‍സലര്‍ പദവിയിലേക്കുള്ള മല്ലിക സാരാഭായിയുടെ നിയമനം കലാകേരളത്തിന് ഏറ്റവും ഗുണകരമായി മാറുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.നേരത്തെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സര്‍ക്കാര്‍ കേരള കലാമണ്ഡലത്തിന്റെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കിക്കൊണ്ട് സാംസ്‌കാരിക വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്.സംസ്ഥാനത്തെ കല്‍പ്പിത സര്‍വകലാശാലയാണ് കലാമണ്ഡലം. സാംസ്‌കാരിക വകുപ്പിന് കീഴിലാണ് കലാമണ്ഡലം പ്രവര്‍ത്തിക്കുന്നത്.

കലാമണ്ഡലം സര്‍വകലാശാലയുടെ നിയമമനുസരിച്ച് സ്‌പോണ്‍സറാണ് ചാന്‍സലറെ നിയമിക്കേണ്ടത്. ഈ വ്യവസ്ഥ പ്രകാരമാണ് ഗവര്‍ണറെ നീക്കിയത്.പുതിയ ചാന്‍സലര്‍ ചുമതലയേറ്റെടുക്കും വരെ പ്രോ ചാന്‍സലറായ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവനായിരുന്നു ചാന്‍സലറുടെ ചുമതല. 75 വയസാണ് ചാന്‍സലറാകാനുള്ള പരമാവധി പ്രായമായി നിശ്ചയിച്ചിരിക്കുന്നത്. 2006 മുതല്‍ സംസ്ഥാന ഗവര്‍ണറാണ് കലാമണ്ഡലത്തിന്റെ ചാന്‍സലര്‍.

Eng­lish Summary:
Gujarat mod­el: Malli­ka Sarab­hai says that a can­cer suf­fer­er is just like smiling

YOU may also like this video:

Exit mobile version