2002ലെ ഗുജറാത്ത് കലാപത്തിനിടെ നരോദഗാമില്‍ 11 പേരുടെ കൂട്ടക്കൊലയ്ക്ക് ഇടയാക്കിയ കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. കലാപത്തിനിടെ 11 മുസ്ലിങ്ങളെ നിഷ്ടുരമായി കൊലപ്പെടുത്തുകയും കൊല്ലപ്പട്ടവരുടെ വീടും വസ്തുവകകളും നശിപ്പിക്കുകയും ചെയ്ത പ്രതികളെയാണ് അഹമ്മാബാദിലെ പ്രത്യേക കോടതി വെറുതെ വിട്ടത്. നരേന്ദ്ര മേഡി മന്ത്രിസഭയില്‍ അംഗമായിരുന്ന മായ കോഡ്നാനി, ബജ്റംഗ്ദള്‍ നേതാവ് ബാബു ബജ്റംഗി എന്നിവര്‍ അടക്കമുള്ള പ്രതികളെയാണ് വിട്ടയച്ചത്. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് 68 പ്രതികളെയും കോടതി കുറ്റവിമുക്തരാക്കിയത്.
13 വർഷം നീണ്ട വിചാരണക്കൊടുവിലാണ് പ്രതികളെ ഇന്ന് വെറുതെ വിട്ടതായി കോടതി പ്രഖ്യാപിച്ചത്. ആകെ 86 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. ഇതിൽ 16 പേർ വിചാരണ കാലത്ത് മരിച്ചു. ആറ് ജഡ്ജിമാരാണ് ഇക്കാലയളവിൽ വാദം കേട്ടത്. 2002 ഫെബ്രുവരി 28നാണ് ഗോധ്ര ട്രെയിനിന്
അഞ്ജാതർ തീവെച്ച സംഭവത്തിൽ 58 കർസേവകർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിറകെ ബജ്റംഗ്ദൾ ഉൾപ്പെടെയുള്ള തീവ്ര ഹിന്ദു സംഘടനകൾ പ്രഖ്യാപിച്ച ബന്ദിനിടെയാണ് അഹമ്മദാബാദിലെ നരോദ ഗാം നഗരത്തിൽ മുസ്ലിം കൂട്ടക്കൊല അരങ്ങേറിയത്.
2002ൽ നടന്ന സംഭവത്തിൽ എട്ട് വർഷത്തിനു ശേഷമാണ് വിചാരണ ആരംഭിച്ചത്. 13 വർഷത്തിനിടെ ആറ് ജഡ്ജിമാർ വാദം കേട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി 2017 ല്‍ കേസിലെ പ്രതികള്‍ക്ക് സാക്ഷി പറയാന്‍ എത്തിയ കേസാണിത്. 187 സാക്ഷികളെയും 57 ദൃക്സാക്ഷികളെയും വിസ്തരിച്ച കേസിൽ സുരേഷ് ഷാ ആയിരുന്നു സ്പെഷൽ പ്രോസിക്യൂട്ടർ.കേസിലെ എല്ലാ പ്രതികളെയും വിട്ടയച്ചതായും വിധിന്യായം ഉടനടി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സുരേഷ് ഷ പറഞ്ഞു. മായ കോഡ്നാനി പ്രതിയായ 97 പേരുടെ മരണത്തിനു കാരണമായ നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ കോഡ്നാനിക്ക് 28 വര്‍ഷം തടവ് ശിക്ഷ വിചാരണ കോടതി വിധിച്ചുവെങ്കിലും ഗുജറാത്ത് ഹൈക്കോടതി ഇവരെ വെറുതെ വിടുകയാണ് ഉണ്ടായത്.
English Summary;Gujarat Naroda Gam Massacre; All the accused were acquitted
You may also like this video