Site icon Janayugom Online

സാകേത് ഗോഖലെ മൂന്നാമതും അറസ്റ്റില്‍

തൃണമൂൽ കോൺഗ്രസ് വക്താവ് സാകേത് ഗോഖലെയെ ഗുജറാത്ത് പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ഈ മാസം മൂന്നാം തവണയാണ് സാകേത് ഗോഖലെയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ക്രൗഡ് ഫണ്ടിങ്ങിലൂടെ സ്വരൂപിച്ച പണം ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് വ്യാഴാഴ്ച വൈകിട്ടാണ് അഹമ്മദാബാദ് സൈബർ ക്രൈംബ്രാഞ്ച് ഗോഖലെയെ ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഗോഖലെയെ ഇന്നലെ വൈകിട്ടോടെ അഹമ്മദാബാദിലെത്തിച്ചു.

മോഡി സർക്കാരിനെതിരായ വിമർശനവുമായി ബന്ധപ്പെട്ട് ഗോഖലയെ വേട്ടയാടുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു. മോർബി പാലം തകർന്ന പ്രദേശം സന്ദർശിച്ചതിന് നരേന്ദ്ര മോഡി 30 കോടി ചെലവാക്കിയെന്ന വാർത്ത പങ്കുവച്ചതിന് ശേഷം രണ്ട് തവണ സാകേത് അറസ്റ്റിലായിട്ടുണ്ട്. വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഒരു വാർത്തയാണ് സാകേത് പങ്കുവച്ചത്. അതേസമയം ഈ വാർത്ത വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ പറയുന്നു. സാകേത് ഗോഖലയെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തതിന് കഴിഞ്ഞ ദിവസം ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഗുജറാത്ത് പൊലീസിനെതിരെ കേസെടുത്തിരുന്നു.

Eng­lish Sum­ma­ry: Gujarat Police again arrests Saket Gokhale
You may also like this video

Exit mobile version