Site iconSite icon Janayugom Online

ഗുജറാത്ത് കലാപം: 35 പ്രതികളെ വെറുതെ വിട്ടു, മാധ്യമസൃഷ്ടിയെന്ന് വിചിത്ര നിരീക്ഷണം

2002 ലെ ഗോദ്രാ കലപാനന്തരം പഞ്ച്മഹല്‍ ജില്ലയിലുണ്ടായ കലാപത്തില്‍ പ്രതികളായ 35 പേരെ വെറുതെ വിട്ടു. പ്രതികള്‍ക്കെതിരെ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകളും തെറ്റായ ആരോപണങ്ങളും ഉന്നയിക്കുകയായിരുന്നുവെന്ന വിചിത്ര നിരീക്ഷണത്തോടെയാണ് ഹലോല്‍ പ്രദേശിക കോടതിയുടെ ഉത്തരവ്. ഈ മാസം 12 നാണ് അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ഹര്‍ഷ് ത്രിവേദി കേസില്‍ വിധി പറഞ്ഞത്.
മതേതര നിലപാട് പൂലര്‍ത്തുന്ന മാധ്യമങ്ങളും ചില രാഷ്ട്രീയക്കാരും കെട്ടിച്ചമച്ച കേസാണ് ഇതെന്നായിരുന്നു കോടതിയുടെ ഉത്തരവ്. 2002 ഫെബ്രുവരി 28 ന് പ്രതികള്‍ അടങ്ങുന്ന സംഘം കലോല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് തടിച്ച് കൂടുകയും കലാപം അഴിച്ചുവിടുകമായിരുന്നുവെന്നാണ് എഫ് ഐആര്‍. ഗോദ്രാ കലാപത്തിനു ഇടയാക്കിയ സബര്‍മതി എക്സ്പ്രസ് തീവണ്ടി അഗ്നിക്കിരയാക്കിയശേഷമാണ് കലോല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തില്‍ മുന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു.
മാരകായുധവുമായി എത്തിയ കലാപകാരികള്‍ മുന്നുപേരെ വധിച്ചതായും മൃതദേഹം കത്തിച്ചതായും ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ വാദിച്ചുവെങ്കിലും പ്രതികള്‍ക്കെതിരെ തെളിവ് സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് സാധിച്ചില്ലെന്ന് കോടതി വിലയിരുത്തി. കേസില്‍ 57 പ്രതികളാണ് ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍ അനന്തമായി വിചാരണ നീണ്ടതോടെ 17 പ്രതികള്‍ മരിച്ചിരുന്നു.
ഗോദ്രാ കലാപത്തിനുശേഷം പുനരധിവാസ ക്യാമ്പില്‍ കഴിഞ്ഞ മുന്നുപേരെ കണാതായതായിട്ടാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുസ്ലിം- ഹിന്ദു വിഭാഗങ്ങള്‍ കലോലില്‍ നടത്തിയ കലാപത്തിനിടെ മുന്നുപേരെ കാണതായതായും, രണ്ടു ദിവസത്തിനുശേഷം മുന്ന് മുസ്ലിം യുവാക്കളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അറസ്റ്റിലായ 52 പ്രതികളെ കലോല്‍, ഹലോല്‍, ഗോദ്രാ ജയിലുകളിലായിരുന്നു പാര്‍പ്പിച്ചിരുന്നത്.

eng­lish summary;Gujarat riots: 35 accused acquitted

you may also like this video;

Exit mobile version