Site icon Janayugom Online

ഗൂജറാത്തിൽ സെപ്തംബർ മുതൽ സ്കൂളുകൾ തുറക്കും

ഗുജറാത്തിൽ സെപ്തംബർ മുതൽ സ്കൂളുകൾ തുറക്കും. 6, 7, 8 ക്ലാസുകളാണ് സെപ്തംബർ 2 മുതൽ തുറക്കുക. ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം മാർച്ചിലാണ് ഗുജറാത്തിലെ സ്കൂളുകളും കോളജുകളും അടച്ചത്. ഇക്കൊല്ലം ജനുവരി 11 മുതൽ 10, 12 ക്ലാസുകളും പിജി ക്ലാസുകളും തുറന്നു. ഫെബ്രുവരി 8 മുതൽ 9, 10 ക്ലാസുകളും നടക്കുന്നുണ്ട്. എങ്കിലും ഏപ്രിൽ മാസത്തിൽ കൊവിഡ് രണ്ടാം തരംഗത്തിൻ്റെ ഭാഗമായി തുറന്ന ക്ലാസുകളൊക്കെ വീണ്ടും അടച്ചു.

ഈ മാസം 12ന്, സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനുള്ള തീരുമാനത്തിൽ നിന്ന് മഹാരാഷ്ട്ര സർക്കാർ പിന്മാറിയിരുന്നു. കൊവിഡ് ടാസ്ക് ഫോഴ്സിൻ്റെ എതിർപ്പിനെ തുടർന്നാണ് സ്കൂളുകൾ തുറക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറിയത്. ഈ മാസം 17 മുതൽ സ്കൂളുകൾ തുറക്കുമെന്നായിരുന്നു മഹാരാഷ്ട്ര സർക്കാരിൻ്റെ പ്രഖ്യാപനം.
നഗരപ്രദേശങ്ങളിലുള്ള സ്കൂളുകളിലെ 8 മുതൽ 12 വരെയുള്ള ക്ലാസുകളും ഗ്രാമങ്ങളിലുള്ള സ്കൂളുകളിലെ 5 മുതൽ 12 വരെയുള്ള ക്ലാസുകളുമാണ് ഓഗസ്റ്റ് 17 മുതൽ തുറക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ടാസ്ക് ഫോഴ്സ് ഇതിനെ എതിർത്തതോടെ സർക്കാർ നിലപാടിൽ നിന്ന് പിന്മാറുകയായിരുന്നു.വിദ്യാഭ്യാസ വകുപ്പും ടാസ്ക് ഫോഴ്സും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും കൂടിക്കാഴ്ചയിൽ പങ്കായിരുന്നു. ഈ കൂടിക്കാഴ്ചക്ക് ശേഷമാണ് സർക്കാർ സ്കൂളുകൾ തുറക്കാനുള്ള തീരുമാനം മാറ്റിയത്.
eng­lish summary;Gujarat Schools Reopen September
you may also like this video;

Exit mobile version