ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സമനിലക്കളി തുടര്‍ന്ന് ഇന്ത്യയുടെ ഡി ഗുകേഷും ചൈനയുടെ ഡിങ് ലിറനും. ആറാം ഗെയിമില്‍ കറുത്ത കരുക്കളുമായാണ് ഗുകേഷ് ഇറങ്ങിയത്.
46 നീക്കങ്ങള്‍ക്കൊടുവില്‍ ഇരുവരും കൈകൊടുത്ത് പിരിയുകയായിരുന്നു.
ആറില്‍ നാല് ഗെയിമുകളും സമനിലയായിരുന്നു. ഇതോടെ ഇരുവര്‍ക്കും പോയിന്റ് 3–3 എന്ന നിലയിലായി.