Site iconSite icon Janayugom Online

വിട്ടുകൊടുക്കാതെ ഗുകേഷും ലിറനും

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പരസ്പരം വിട്ടുകൊടുക്കാതെ ഇന്ത്യയുടെ ഡി ഗുകേഷും ചൈനീസ് താരം ഡിങ് ലിറനും. ഏഴാം ഗെയിമും സമനിലയിലായി. ഇതോടെ ഇരുവര്‍ക്കും പോയിന്റ് 3.5 എന്ന സ്കോറിലായി. 

വെള്ളക്കരുക്കളുമായിറങ്ങിയ ഗുകേഷ് ഡിങ് ലിറനെ തുടക്കത്തില്‍ ത­ന്നെ സമ്മര്‍ദത്തിലാക്കി. നിലവിലെ ചാമ്പ്യനായ ഡിങ് ലിറന് പരാജയം ഒഴിവാക്കാന്‍ 25 മിനിറ്റിനുള്ളി­ൽ 20 നീക്കങ്ങൾ നടത്തേണ്ട അവസ്ഥയിലെത്തി. എന്നാല്‍ അവസാനഘട്ടത്തില്‍ ഗെയിം സമനിലയിലാക്കുന്നതിന് ഗുകേഷിനെ ബുദ്ധിമുട്ടുള്ള സ്ഥാനങ്ങളിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതനാക്കി. ഇതോടെ ഏ­ഴില്‍ അഞ്ച് ഗെയിമും സമനിലയിലായി. 

Exit mobile version