Site iconSite icon Janayugom Online

ഗൾഫ് ഓഫ് മെക്സിക്കോ ഇനി മുതൽ ‘ഗൾഫ് ഓഫ് അമേരിക്ക’; പേര് മാറ്റി ഗൂഗിൾ

അമേരിക്കയിലെ ഗൂഗിൾ മാപ്‌സ് പ്ലാറ്റ്‌ഫോം ഉപയോക്താക്കൾക്കായി ഗൾഫ് ഓഫ് മെക്സിക്കോയുടെ പേര് “ഗൾഫ് ഓഫ് അമേരിക്ക” എന്ന് മാറ്റി ഗൂഗിൾ. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് പാലിച്ചുകൊണ്ടാണ് പുതിയ മാറ്റം. എന്നിരുന്നാലും മെക്സിക്കോയിൽ നിന്നുള്ള ഉപയോക്താക്കൾക്ക് ഗൾഫ് ഓഫ് മെക്സിക്കോ എന്ന് തന്നെയായിരിക്കും ദൃശ്യമാവുക. മെക്സിക്കോ പ്രസിഡന്റ് ഈ മാറ്റാതെ പരിഹസിച്ചുകൊണ്ട് യുഎസിന്റെ പേര് ‘മെക്സിക്കൻ അമേരിക്ക’ എന്ന് പുനർനാമകരണം ചെയ്യാൻ നിർദ്ദേശിച്ചു.
മെക്സിക്കൻ ഉൾക്കടലിന്റെ പേര് മാറ്റുന്നതിനു പുറമേ, അമേരിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ഡെനാലിയുടെ പേരിലും ട്രംപ് മാറ്റം വരുത്തി. ‘മൗണ്ട് മക്കിൻലി’ എന്നാണ് ഇപ്പോഴത്തെ പേര്. ബറാക് ഒബാമ പ്രസിഡന്റ് ആയിരുന്ന കാലഘട്ടത്തിൽ മൗണ്ട് മക്കിൻലി എന്ന പേര് പരിഷ്കരിച്ച് ഡെനാലി എന്ന് മാറ്റിയതായിരുന്നു. ആ ഉത്തരവാണ് ട്രംപ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത് . ആപ്പിൾ മാപ്‌സ് ഇതുവരെ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല. ആപ്പിൾ മാപ്‌സിൽ “ഗൾഫ് ഓഫ് അമേരിക്ക” എന്ന് തിരയുമ്പോൾ മെക്സിക്കോ ഉൾക്കടലിലേക്ക് റീഡയറക്‌ട് ചെയ്യപ്പെടുന്നുണ്ട് . 

Exit mobile version