മണിപ്പൂരിലെ തെങ്‌നൗപാൽ ജില്ലയിലെ അതിർത്തിപ്രദേശത്ത് സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. ഇന്ന് പുലര്‍ച്ചയോടെയാണ് മോറെയില്‍ കുക്കി തീവ്രവാദികളെന്ന് സംശയിക്കുന്നവരുമായി സുരക്ഷാ സേന ഏറ്റുമുട്ടിയത്.
എസ്ബിഐ മോറെക്ക് സമീപം സുരക്ഷാ സേനയുടെ പോസ്റ്റിന് നേരെ തീവ്രവാദികൾ ബോംബ് എറിയുകയും വെടിയുതിർത്തതായും പോലീസ് പറഞ്ഞു.
ഒരു പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളെ അതിർത്തി പട്ടണത്തിൽ സംസ്ഥാന സേന അറസ്റ്റ് ചെയ്ത് 48 മണിക്കൂറിന് ശേഷമാണ് കുക്കി തീവ്രവാദികൾ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തതെന്ന് പോലീസ് പറഞ്ഞു.
English Summary: Gunfight between security forces and militants in Moreli, Manipur; The soldier died a heroic death
You may also like this video

