ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവം മാർച്ച് പത്തിന് ആരംഭിക്കും. ഉത്സവത്തിന്റെ നടത്തിപ്പിനായി ജനകീയ പങ്കാളിത്വത്തോടെ പൊതുയോഗം വിളിച്ച് ചേർത്ത് വിവിധ സബ്ബ് കമ്മിറ്റികൾ രൂപീകരിച്ചു. മാർച്ച് 10ന് കൊടിയേറ്റത്തോടെ ആരംഭിച്ച് മാർച്ച് 19ന് ആറാട്ടോടെ സമാപിക്കും. ഉത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി ദേവസ്വം വിളിച്ചുചേർത്ത പൊതുയോഗം ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയൻ ഉദ്ഘാടനം ചെയ്തു.
ഗുരുവായൂർ ഉത്സവം മാർച്ച് 10 മുതൽ

