Site iconSite icon Janayugom Online

ലേലത്തില്‍ സ്വന്തമാക്കിയ ഥാര്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് വിട്ടു കൊടുക്കുന്നില്ല

ഗുരുവായൂര്‍ കാണിക്കയായി ലഭിച്ച മഹീന്ദ്രയുടെ ഥാര്‍ മോഡല്‍ വാഹനം ലേലത്തിലൂടെ സ്വന്തമാക്കിയ അമല്‍ മുഹമ്മദിന് വാഹനം ഇതുവരെ കൈമാറിയിട്ടില്ല. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് വാഹനം കൈമാറാന്‍ തയ്യാറാകുന്നില്ല. അതേസമയം ദേവസ്വം കമ്മീഷണറുടെ അനുമതി ലഭിക്കാതെ വാഹനം കൈമാറാന്‍ കഴിയില്ലെന്നാണ് അധികൃതറുടെ വാദം. ലേലവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ കൈക്കൊള്ളേണ്ടത് ദേവസ്വം കമ്മീഷണറാണെന്ന്
ദേവസ്വം ചെയര്‍മാന്റെ വിശദീകരണം. 

കൂടുതല്‍ തുകയുമായി മറ്റാരെങ്കിലും എത്തിയാല്‍ നിലവിലെ ലേലം റദ്ദ് ചെയ്യാനുള്ള അധികാരം ദേവസ്വം കമ്മീഷണര്‍ക്കുണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ ബി മോഹന്‍ദാസ് പറയുന്നത്. ഭരണസമിതി കഴിഞ്ഞ മാസം ഥാര്‍ ലേലത്തിന് അനുമതി നല്‍കിയിരുന്നു. അമല്‍ മുഹമ്മദിന് വാഹനം കൈമാറുമെന്ന് റിപ്പോര്‍ട്ടുകള്‍ ഇതിനിടെ പുറത്ത് വന്നിരുന്നു. 

അമലിന്റെ പിതാവാണ് ഥാര്‍ ലേലത്തില്‍ വാങ്ങിയത്. അമലിന്റെ പിറന്നാളിന് സമ്മാനമായി നല്‍കാനാണ് ഥാര്‍ സ്വന്തമാക്കിയതെന്ന് അമലിന്റെ സുഹൃത്ത് സുഭാഷ് പറയുന്നത്. 21 കാരനായ അമലിന് സമ്മാനമായി ഥാര്‍ നല്‍കാന്‍ എന്ത് വിലയും കൊടുത്ത് വാങ്ങണന്നും. 21 ലക്ഷം രൂപവരെയോ അതിന് മുകളിലോ ലേലത്തുക ഉറപ്പിക്കാമെന്നായിരുന്നു നിര്‍ദ്ദേശമെന്നും സുഭാഷ് പറയുന്നു. മഹീന്ദ്രയുടെ ന്യൂജനറേഷന്‍ എസ് യു വി ഥാറാണ് വഴിപാടായി ഗുരുവായൂരില്‍ സമര്‍പ്പിച്ചത്. വിപണിയില്‍ 13 മുതല്‍ 18 ലക്ഷം രൂപവരെയാണ് വാഹനത്തിന് വില. 

ENGLISH SUMMARY:Guruvayur Devas­wom Board not ready to hand over THAR
You may also like this video

Exit mobile version