Site iconSite icon Janayugom Online

നിയമങ്ങളല്ല അധികാരമാണ് യുഎസിന് വലുതെന്ന് ഗുട്ടെറസ്

അന്താരാഷ്ട്ര നിയമങ്ങളെക്കാള്‍ തങ്ങളുടെ അധികാരസ്ഥാനത്തിനാണ് അമേരിക്ക പ്രധാന്യം നല്‍കുന്നതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയിയോ ഗുട്ടെറസ് .ഐക്യരാഷ്‌ട്ര സംഘടനയിലെ അംഗരാജ്യങ്ങളുടെ തുല്യത ഉൾപ്പെടെ യുഎന്നിന്റെ സ്ഥാപകതത്വങ്ങൾ ഭീഷണി നേരിടുകയാണെന്നും ഗുട്ടെറസ്‌ ബിബിസി അഭിമുഖത്തിൽ പറഞ്ഞു. 

അംഗങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി വീറ്റോകൾ ദുരുപയോഗിക്കപ്പെടുന്നുണ്ട്‌. ശക്തരായ ആളുകളെ നേരിടാൻ ചിലപ്പോൾ ചിലർ മടിക്കും. അവരെ നേരിടുന്നില്ലെങ്കിൽ നമുക്ക് ഒരിക്കലും മെച്ചപ്പെട്ട ലോകം ലഭിക്കില്ലെന്നും ഗുട്ടെറസ്‌ അഭിപ്രായപ്പെട്ടു 

Exit mobile version