Site iconSite icon Janayugom Online

ഗ്യാന്‍വാപി: മട്ടുപ്പാവിലേക്ക് പ്രവേശനം വിലക്കണമെന്ന് ഹര്‍ജി

വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിലെ ‘വ്യാസ് കാ ത‌ഹ്ഖാന’ എന്ന നിലവറയുടെ മട്ടുപ്പാവിലേക്കുള്ള പ്രവേശനം വിലക്കണമെന്നാവശ്യപ്പെട്ട് പുതിയ ഹര്‍ജി. കെട്ടിടത്തിന് 500 വര്‍ഷത്തെ പഴക്കമുള്ളതിനാല്‍ അപകടസാധ്യത ചൂണ്ടിക്കാണിച്ചാണ് വാരാണസി സ്വദേശി രാം പ്രസാദ് ജില്ലാ കോടതിയിൽ ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഗ്യാന്‍വാപി പള്ളി കെട്ടിടത്തിന്റെ വടക്ക് ഭാഗത്തായി ഹിന്ദു വിഭാഗത്തിന് പൂജ ചെയ്യാൻ കോടതി അനുവാദം നൽകിയ നിലവറയാണ് ‘വ്യാസ് കാ ത‌ഹ്ഖാന’. കെട്ടിടം ജീർണിച്ച അവസ്ഥയിലാണ്. നിലവറകൾക്ക് മുകളിൽ ആളുകൾ നമസ്കാരം നടത്തിയാൽ അപകടമുണ്ടാകുമെന്നും ഹര്‍ജിയിൽ പറയുന്നു.

നി​ല​വ​റ​യി​ൽ പൂ​ജ ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യ ജനുവരി 31ലെ വാ​രാ​ണ​സി ജി​ല്ലാ കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെയുള്ള ഹ​ര്‍ജി​ അലഹബാദ് ഹൈക്കോട​തി രണ്ടുദിവസം മുമ്പ് തള്ളിയിരുന്നു. മസ്ജിദിൽ പൂജയ്ക്ക് അനുവാദം നൽകണമെന്നാവശ്യപ്പെട്ട് ഹിന്ദുവിശ്വാസികളായ നാല് സ്ത്രീകൾ നല്‍കിയ ഹര്‍ജിയിലായിരുന്നു ഉത്തരവ്.

Eng­lish Sum­ma­ry: Gyan­va­pi case: Hin­du side’s peti­tion to stop entry to cel­lar’s terrace
You may also like this video

Exit mobile version