Site icon Janayugom Online

ഗ്യാ​​ൻ​​വാ​​പി കേസ്; മസ്ജിദ് കമ്മിറ്റിയുടെ ഹർജിയിൽ നാളെ വാദം കേൾക്കും

ഗ്യാ​​ൻ​​വാ​​പി മ​​സ്ജി​​ദ് കേ​​സി​ൽ മ​സ്ജി​ദ് ക​മ്മി​റ്റി​യു​ടെ ഹർജിയിൽ നാളെ ജി​ല്ല കോ​ട​തി വാ​ദം കേ​ൾ​ക്കും. ഗ്യാ​​ൻ​​വാ​​പി പ​​ള്ളി​​യു​​ടെ പി​​ൻ​​ഭാ​​ഗ​​ത്തെ വി​​ഗ്ര​​ഹ​​ങ്ങ​​ളി​​ൽ നി​​ത്യാ​​രാ​​ധ​​ന അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് അ​​ഞ്ചു ഹി​​ന്ദു സ്ത്രീ​​ക​​ൾ ന​​ൽ​​കി​​യ ഹ​​ര്‍​​ജി ആ​​രാ​​ധ​​നാ​​ല​​യ​​ങ്ങ​​ളു​​ടെ കാ​​ര്യ​​ത്തി​​ൽ ത​​ൽ​​സ്ഥി​​തി തു​​ട​​ര​​ണ​​മെ​​ന്ന ‘91ലെ ​നി​​യ​​മ​​ത്തി​​ന് വി​​രു​​ദ്ധ​​മാ​​യ​തി​നാ​ൽ ത​ള്ള​ണ​മെ​ന്ന​താ​ണ് മ​സ്ജി​ദ് ക​മ്മി​റ്റി ഹ​ര്‍​ജിയില്‍ പറയുന്നത്. ഈ ഹ​ര്‍​ജി മു​ൻ​ഗ​ണ​ന​യോ​ടെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് കേ​സ് ജി​ല്ല കോ​ട​തി​യി​ലേ​ക്ക് മാ​റ്റി​യ ഉ​ത്ത​ര​വി​ൽ സു​പ്രീം ​കോ​ട​തി നിർദേശിച്ചിരുന്നു.

നേ​ര​ത്തേ, സീ​​നി​​യ​​ർ ഡി​​വി​​ഷ​​ൻ സി​​വി​​ൽ കോ​​ട​​തി​​യി​​ൽ ന​​ട​​ന്നു​​വ​​ന്ന കേ​സ് ജി​​ല്ല കോ​​ട​​തി​​യി​​ലേ​​ക്ക് മാ​റ്റാ​ൻ ജ​​സ്റ്റി​​സ് ഡി ​​വൈ ച​​ന്ദ്ര​​ചൂ​​ഡ് അ​ധ്യ​ക്ഷ​നാ​യ സു​​പ്രീം​​കോ​​ട​​തി ബെ​​ഞ്ച് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എന്നാല്‍ പള്ളിയില്‍ ക​ണ്ടെ​ത്തി​യെ​ന്ന് പ​റ​​യ​പ്പെ​ടു​ന്ന ശി​വ​ലിം​ഗ​ത്തി​ൽ ആ​രാ​ധ​ന ന​ട​ത്താ​ൻ അ​നു​വാ​ദം ന​ൽ​ക​ണ​മെ​ന്നും മു​സ്‍ലിം​ക​ൾ അ​വി​ടേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് വി​ല​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് വി​ശ്വ​വേ​ദി​ക് സ​നാ​ത​ൻ സം​ഘ്, സീ​നി​യ​ർ ഡി​വി​ഷ​ൻ സി​വി​ൽ ജ​ഡ്ജി ര​വി​കു​മാ​ർ ദി​വാ​ക​റി​ന് മു​മ്പാ​കെ ഹ​ര്‍​ജി സമർപ്പിച്ചു.

ഗ്യാന്‍വാപിയില്‍ പുതിയ ഹര്‍ജി

ഗ്യാന്‍വാപി മസ്‌ജിദില്‍ മുസ്‌ലിംങ്ങളുടെ പ്രവേശനം വിലക്കണമെന്നാവശ്യപ്പെട്ട് പുതിയ ഹര്‍ജി. വാരാണസി സിവില്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി അതിവേഗ കോടതിയിലേക്ക് മാറ്റി. ജഡ്ജി രവി കുമാര്‍ ദിവാകരാണ് വിശ്വ വേദിക് സനാതന്‍ സംഘ് സമര്‍പ്പിച്ച ഹര്‍ജി അതിവേഗ കോടതിയിലേക്ക് മാറ്റിക്കൊണ്ട് ഉത്തരവിട്ടത്. ഗ്യാന്‍വാപി വിഷയം ഉയര്‍ന്ന കോടതിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിടുന്നതുവരെ കേസ് പരിഗണിച്ചിരുന്നത് ജഡ്ജി രവി കുമാര്‍ ദിവാകറായിരുന്നു.
മസ്‌ജിദില്‍ കണ്ടെത്തിയെന്നു പറയുന്ന ശിവലിംഗത്തില്‍ ആരാധന നടത്താന്‍ അനുമതി നല്‍കണമെന്നും സനാതന്‍ സംഘ് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഹര്‍ജി ഈ മാസം 30ന് പരിഗണിക്കും.

Eng­lish summary;Gyanvapi case; The Masjid Com­mit­tee’s plea will be heard tomorrow

You may also like this video;

Exit mobile version