Site iconSite icon Janayugom Online

ഗ്യാന്‍വാപി: വാദം 30ലേക്ക് മാറ്റി

ഗ്യാന്‍വാപി മസ്ജിദില്‍ ആരാധനയ്ക്ക് അനുമതി തേടിയുള്ള ഹിന്ദുവിഭാഗത്തിന്റെ ഹര്‍ജിയെ ചോദ്യം ചെയ്തുകൊണ്ടുള്ള അപേക്ഷ പരിഗണിക്കുന്നത് വാരാണസി ജില്ലാ കോടതി മാറ്റി. പള്ളിയുടെ മേല്‍നോട്ടം വഹിക്കുന്ന അന്‍ജുമാന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജിയിലെ വാദമാണ് ഈ മാസം 30ലേക്ക് മാറ്റിയത്. കേസില്‍ ഇന്നലെയാണ് പ്രാഥമിക വാദം ആരംഭിച്ചത്. വാദം രണ്ട് മണിക്കൂറോളം നീണ്ടു. 

ഹിന്ദു സംഘടനകളുടെ ഹര്‍ജി കോഡ് ഓഫ് സിവില്‍ പ്രൊസീജ്യറിലെ ചട്ടം രണ്ട് പ്രകാരം നിലനില്‍ക്കാത്തതാണെന്ന് മസ്ജിദ് കമ്മിറ്റി വാദിച്ചു. പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയെന്ന കിംവദന്തി പരന്നത് പൊതു അസ്വസ്ഥതയ്ക്ക് കാരണമാകുന്നുവെന്നും അഭിഭാഷകന്‍ അഭയ് യാദവ് പറഞ്ഞു. ശിവലിംഗം ഉണ്ടെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. 1991 ലെ ആരാധനാലയ നിയമവും സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകളും കമ്മിറ്റി പരാമര്‍ശിച്ചു.

Eng­lish Summary:Gyanwapi: Argu­ment changed to 30
You may also like this video

Exit mobile version