ഗ്യാന്‍വാപി മസ്ജിദില്‍ നിന്നും കണ്ടെടുത്ത ശിവലിംഗമെന്ന് പറയപ്പെടുന്ന വസ്തുവിനെതിരെ അപകീരര്‍ത്തികരമായ പരാമര്‍ശന നടത്തിയതിന് സമാജ് വാദി പാര്‍ട്ടി നേതാവും, യുപി മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്, എഐഎംഐഎം നതാവ് അസറുദ്ധീന്‍ ഉവൈസി എന്നിവര്‍ക്ക് നോട്ടീസ് അയച്ച് വാരണാസി കോടതി. അഭിഭാഷകനായ ഹരിശങ്കര്‍ പാണ്ഡെ നല്‍കിയ റിവിഷന്‍ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് നടപടി.
നേരത്തെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ‑വി (എംപി ‑എംഎല്‍എ) ഉജ്വല്‍ ഉപാധ്യായ് ഇവര്‍ക്കേതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹരിശങ്കര്‍ പാണ്ഡെ റിവിഷന്‍ ഹര്‍ജി സമര്‍പ്പിച്ചത്.ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും മതനിന്ദയുണ്ടാക്കാന്‍ ശ്രമിച്ചെന്നും ചൂണ്ടികാട്ടിയായിരുന്നു ഹര്‍ജി. ഹിന്ദുമതത്തില്‍ ഒരു കല്ല് എവിടെയെങ്കിലും വെക്കുകയും താഴെ ചുവന്ന കൊടി കെട്ടുകയും ചെയ്താല്‍ അമ്പലമായി എന്നാണ് ധാരണയെന്നായിരുന്നു അഖിലേഷ് യാദവിന്‍റെ പരാമര്‍ശം.
തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ അഖിലേഷ് യാദവിന്‍റെ സമനിലതെറ്റിയെന്നായിരുന്നു ഇതുസംബന്ധിച്ച് ബിജെപിയുടെ പ്രതികരണം .ഗ്യാൻവാപി മസ്ജിദിൽ നിന്നും കണ്ടെടുത്തത് ഫൗണ്ടൻ ആണെന്നും ശിവലിംഗമല്ലെന്നും അസദുദ്ദീൻ ഉവൈസിയും പറഞ്ഞിരുന്നു.ഗ്യാൻവാപി മസ്ജിദിന്റെ ഭിത്തിയിൽ സ്ഥാപിച്ചിരിക്കുന്ന ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങളെ ആരാധിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് അഞ്ച് സ്ത്രീകളാണ് ഹരജി സമർപ്പിച്ചത്. ഇവരുടെ ഹരജി പരിഗണിക്കുന്നതിനിടെ പള്ളിയിൽ സർവേ നടത്താൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ സർവേക്കെതിരെ മസ്ജിദ് കമ്മിറ്റി വലിയ രീതിയിൽ പ്രതിഷേധം ഉയർത്തുകയായിരുന്നു.
പള്ളിയിൽ സർവേ നടത്താൻ അനുവദിക്കില്ലെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ വാദം. സർവേ നടത്താൻ അഭിഭാഷക സംഘത്തെ കോടതി നിയമിച്ചിരുന്നു. സർവേക്കിടയിലും വിവിധ രീതിയിൽ പ്രതിഷേധം ഉയർന്നെങ്കിലും പിന്നീട് സംഘം സർവേയുമായി മുന്നോട്ടുപോകുകയായിരുന്നു.പള്ളിയിൽ നിന്നും ശിവലിംഗം കണ്ടെത്തിയെന്ന വാദവുമായി അഭിഭാഷകർ രംഗത്തെത്തുകയായിരുന്നു. എന്നാൽ അത് ശിവലിംഗമല്ലെന്നും കണ്ടെടുത്തത് മസ്ജിദിന്റെ നമസ്‌കാര സ്ഥലത്തുള്ള ഫൗണ്ടൻ ആണെന്നുമായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ പ്രതികരണം.
English Summary:
Gyanwapi Controversy; Court sent notice to Akhilesh Yadav and Uwaisi
You may also like this video: